കുറ്റകരമായ പരസ്യങ്ങൾ നീക്കംചെയ്യണമെന്ന് യൂട്യൂബിനോട് സൗദി
text_fieldsജിദ്ദ: പൊതു അഭിരുചിക്ക് അനുയോജ്യമല്ലാത്തതും അസഭ്യവുമായ പരസ്യങ്ങൾ നീക്കംചെയ്യാൻ യൂട്യൂബിനോട് സൗദി ഓഡിയോ-വിഷ്വൽ മീഡിയ ജനറൽ കമീഷനും കമ്യൂണിക്കേഷൻസ് കമീഷനും ആവശ്യപ്പെട്ടു.
തത്ത്വങ്ങളും മൂല്യങ്ങളും ലംഘിക്കുന്നതും പൊതു അഭിരുചിക്ക് അനുയോജ്യമല്ലാത്തതും അസഭ്യവുമായ യൂട്യൂബ് പരസ്യങ്ങളെക്കുറിച്ച് നിരവധി പരാതികൾ ഉയർന്നതിനെത്തുടർന്നാണിത്.
യൂട്യൂബ് പ്ലാറ്റ്‌ഫോം രാജ്യത്തിനുള്ളിലെ ഉപയോക്താക്കളെ ഉദ്ദേശിച്ച് പ്രദർശിപ്പിക്കുന്ന പരസ്യങ്ങളിൽ ഇസ്ലാമികവും സാമൂഹികവുമായ മൂല്യങ്ങൾക്കും തത്ത്വങ്ങൾക്കും വിരുദ്ധവും മാധ്യമനിയന്ത്രണങ്ങളുടെ ലംഘനവുമായ ഉള്ളടക്കം ഉൾപ്പെടുന്നതായി കാണുന്നുണ്ടെന്ന് ഇരു അതോറിറ്റികളുടെയും പ്രസ്താവനയിൽ പറഞ്ഞു.
ഓഡിയോ വിഷ്വൽ മീഡിയ കമീഷനും കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി കമീഷനും ഈ പരസ്യങ്ങൾ നീക്കംചെയ്യാനും നിയന്ത്രണങ്ങൾ പാലിക്കാനും പ്ലാറ്റ്‌ഫോമിനോട് അഭ്യർഥിക്കുന്നതായി അധികൃതർ വ്യക്തമാക്കി. ലംഘനം നടത്തുന്ന ഉള്ളടക്കം സംപ്രേഷണം ചെയ്യുന്നത് തുടരുന്ന സാഹചര്യത്തിൽ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.