Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയധികൃതർ ഇന്ത്യൻ...

സൗദിയധികൃതർ ഇന്ത്യൻ പ്രവാസികളെക്കുറിച്ച്​ പറഞ്ഞത്​ നല്ല വാക്കുകൾ -മന്ത്രി പീയുഷ്​ ഗോയൽ

text_fields
bookmark_border
piyush goyal at Riyadh
cancel
camera_alt

റിയാദിലെ ഇന്ത്യൻ എംബസിയിൽ കേന്ദ്രമന്ത്രി പീയുഷ്​ ഗോയൽ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യുന്നു

റിയാദ്​: ഔദ്യോഗിക സന്ദർശനത്തിനിടെ സൗദിയധികൃതരിൽ നിന്ന്​ ഇവിടെയുള്ള ഇന്ത്യൻ പ്രവാസികളെ കുറിച്ച്​ കേട്ടത്​ നല്ല വാക്കുകളാണെന്ന്​ കേന്ദ്രമന്ത്രി പീയുഷ്​ ഗോയൽ. റിയാദ്​ ഇന്ത്യൻ എംബസിയിൽ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി.

നിരവധി സൗദി മന്ത്രിമാരുമായി സംസാരിച്ചപ്പോൾ ഇന്ത്യൻ പ്രവാസി സമൂഹത്തെ കുറിച്ച്​ നല്ല അഭിപ്രായങ്ങൾ മാത്രമാണ്​​ പറഞ്ഞത്​. എല്ലാവരും ഒരേ സ്വരത്തിൽ പ്രശംസ ചൊരിയുകയായിരുന്നു. ഇന്ത്യൻ പ്രവാസികൾ കഠിനാധ്വാനികളാണ്​, അവർ ഒരു പ്രശ്​നവുമുണ്ടാക്കാറില്ല, വളരെ ശാന്തരായി ജോലിയിൽ മാത്രം വ്യാപൃതരാവുന്നു, ആത്മാർഥമായ പ്രവർത്തനമാണ്​ അവരുടേത് എന്നൊക്കെയാണ്​ സൗദി മന്ത്രിമാർ പറഞ്ഞത്​. അതുകേട്ടപ്പോൾ തനിക്ക്​ അഭിമാനം തോന്നിയെന്ന്​ മന്ത്രി കൂട്ടിച്ചേർത്തു.

സദസ്​

വിദേശത്താണെങ്കിലും ഇന്ത്യൻ പാരമ്പര്യങ്ങളും കലകളും അതുപോലെ പിന്തുടരുന്നു എന്നതും സന്തോഷകരവും അഭിമാനകരവുമാണ്​. നമ്മൾ പ്രവാസികൾ പ്രത്യേകാനുകൂല്യങ്ങള്‍ അനുഭവിക്കുന്നവരാണ്​. അത്രയൊന്നുമില്ലാത്ത, അടിസ്ഥാന ജീവിതസൗകര്യങ്ങൾ പോലുമില്ലാത്ത നമ്മുടെ നാട്ടിലുള്ള ആളുകളെ സഹായിക്കുന്നതിൽ പ്രവാസികൾ എപ്പോഴും മുന്നിലാണ്​​. ചെറിയ കൂട്ടായ്​മകളിലൂടെയൊക്കെ തന്നെ പ്രവാസികൾ സ്വന്തം ഗ്രാമങ്ങളിലെയും ചുറ്റുപാടുകളിലെയും ആളുകളെ സഹായിക്കണം. അവരുടെ വിദ്യാഭ്യാസ കാര്യങ്ങളിലൊക്കെ ചെയ്യാൻ ​കഴിയുന്നത്ര സഹായങ്ങൾ ചെയയണം.

ഇന്ത്യ ഉയർന്നുവരുന്ന ഒരു ശക്തിയായി ലോകത്തിന്​ മുന്നിൽ മാറിക്കൊണ്ടിരിക്കുകയാണ്​. സമ്പദ്​ വ്യവസ്​ഥയും അതുപോലെ ശക്തിപ്രാപിക്കുന്നു. കഴിഞ്ഞ ഒമ്പതര വർഷത്തിനിടെ ഇന്ത്യൻ ജനതയുടെ ക്ഷേമകാര്യങ്ങൾക്കായി ഒ​ട്ടേറെ പദ്ധതി നടപ്പാക്കിയതായി മന്ത്രി വാചാലനായി. ഗ്രാമങ്ങളിലുൾപ്പടെ ഓരോ വീട്ടിലും ഗ്യാസ്​ കണക്ഷൻ നൽകി. വെളിയിട വിസർജ്ജനം ഇല്ലായ്​മ ചെയ്യാനായി ശൗചാലയങ്ങൾ നിർമിച്ചു. ഇതെല്ലാം ഗ്രാമീണ ജനതയെ അവരുടെ അടിസ്ഥാനനിലവാരം മുതൽ നന്നാക്കി ഉയർത്തിക്കൊണ്ടുവരാനുള്ള പ്രവർത്തനങ്ങളാണ്​. ഇതിൽ ഇന്ത്യൻ പ്രവാസി സമൂഹത്തിന്‍റെ പിന്തുണ വളരെ വിലപ്പെട്ടതാണ്​. ഇന്ത്യയുടെ വളർച്ചയിൽ പ്രവാസി സമൂഹത്തി​െൻറ പങ്ക്​ വളരെ വലുതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. പരിപാടിയിൽ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ്​ ഖാൻ അധ്യക്ഷത വഹിച്ചു. സൗദിയിലെ ഇന്ത്യൻ സമൂഹത്തെ പ്രതിനിധീകരിച്ച്​ നിരവധിയാളുകൾ പ​ങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:piyush goyal
News Summary - Saudi authorities spoke good words about Indian pravasi says Piyush Goyal
Next Story