സൗദി-ബഹ്റൈൻ നാവിക സേനകളുടെ സംയുക്ത അഭ്യാസം സമാപിച്ചു
text_fieldsജുബൈൽ: റോയൽ സൗദി നേവൽ ഫോഴ്സും റോയൽ ബഹ്റൈൻ നേവൽ ഫോഴ്സും സംയുക്തമായി സംഘടിപ്പിച്ച 'ബ്രിഡ്ജ് 22' നാവികാഭ്യാസം സമാപിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണത്തിെൻറയും വിവിധ നാവികപ്രവർത്തനങ്ങളുടെയും പോരാട്ട ശേഷിയും പ്രഫഷനലിസവും ഉയർത്തുകയായിരുന്നു അഭ്യാസംകൊണ്ട് ലക്ഷ്യമിട്ടത്. സൈനിക തന്ത്രങ്ങളുടെ ആശയങ്ങൾ ഏകീകരിക്കുകയും നടപടിക്രമങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുന്ന നിരവധി വൈവിധ്യമാർന്ന അഭ്യാസങ്ങൾ 'ബ്രിഡ്ജ് 22' ഉൾക്കൊള്ളിച്ചിരുന്നു. നാവികയുദ്ധം കൈകാര്യംചെയ്യുന്നതിന് യഥാർഥ യുദ്ധാന്തരീക്ഷത്തിലാണ് അഭ്യാസം നടത്തിയതെന്ന് ഈസ്റ്റേൺ ഫ്ലീറ്റ് കമാൻഡർ ജനറൽ മാജിദ് ബിൻ ഹസാ അൽ ഖഹ്താനി പറഞ്ഞു.
പരിശീലനത്തിെൻറ എല്ലാ ഘട്ടങ്ങളും പ്രഫഷനലിസത്തോടെയാണ് സൈനികർ പ്രകടനം നടത്തിയത്. പങ്കെടുക്കുന്ന എല്ലാ സേനകളുടെയും ഉയർന്ന തലത്തിലുള്ള തയാറെടുപ്പും നടത്തിയിരുന്നു. ഏകീകൃത സംയുക്ത പ്രവർത്തനത്തിെൻറ ചൈതന്യം ഉളവാക്കുന്ന പ്രകടനമാണ് സൈന്യം കാഴ്ചവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.