സൗദി ബജറ്റ് 2024; മൂന്നാം പാദത്തിൽ മികച്ച പ്രകടനം
text_fieldsറിയാദ്: സൗദി ബജറ്റ് 2024ലെ മൂന്നാം പാദത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ധനമന്ത്രാലയം. കഴിഞ്ഞ മൂന്നുമാസത്തെ ബജറ്റ് പ്രകടന റിപ്പോർട്ട് മന്ത്രാലയം പുറത്തുവിട്ടു. വരവ് 309.2 ശതകോടി റിയാലും ചെലവ് 339.4 ശതകോടി റിയാലും രേഖപ്പെടുത്തി. 30.2 ശതകോടി റിയാലാണ് കമ്മി.
ഈ കാലയളവിലെ എണ്ണ വരുമാനം 190.8 ശതകോടി റിയാലായെന്നും 2023ലെ ഇതേ പാദത്തിലെ വരുമാനത്തേക്കാൾ 30 ശതമാനം കൂടുതലാണിതെന്നും ബജറ്റ് പ്രസ്താവന വെളിപ്പെടുത്തി. ഈ പാദത്തിലെ എണ്ണയിതര വരുമാനം 118.3 ശതകോടി റിയാലാണ്.
കഴിഞ്ഞ വർഷം ഇതേ പാദത്തിലെ വരുമാനവുമായി താരതമ്യം ചെയ്യുമ്പോൾ ആറു ശതമാനം വർധനവാണിത്. കഴിഞ്ഞ ഒമ്പത് മാസത്തെ ആകെ ബജറ്റ് വരുമാനം 956.2 ശതകോടി റിയാലും ചെലവ് ഒരു ലക്ഷം കോടി റിയാലും കമ്മി 57.9 ശതകോടി റിയാലുമാണെന്നും മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.