പ്രതീക്ഷയോടെ സൗദി പുതുവര്‍ഷത്തിലേക്ക്; നടപ്പുവര്‍ഷ ബജറ്റ് കമ്മി 36 ശതമാനം കുറയും
text_fieldsറിയാദ്: സൗദിയുടെ 2019 ബജറ്റ് അടുത്ത ദിവസം പുറത്തിറങ്ങാനിരിക്കെ നടപ്പുവര്‍ഷത്തെ കമ്മി പ്രതീക്ഷിച്ചതിലും കുറവാ യിരിക്കുമെന്ന് പഠനം. 195 ശതകോടി റിയാല്‍ കമ്മി പ്രതീക്ഷിച്ചിരുന്നത് 124 ശതകോടിയാക്കി കുറക്കാനാവുമെന്നാണ് അധിക ൃതര്‍ പ്രതീക്ഷിക്കുന്നത്. രാജ്യം കഴിഞ്ഞ മാസങ്ങളില്‍ കൈവരിച്ച സാമ്പത്തിക നേട്ടത്തിെൻറ സൂചനയാണിതെന്ന് സാ മ്പത്തിക മാധ്യമങ്ങള്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
2017ല്‍ 230 ശതകോടി കമ്മിയുണ്ടായിരുന്നതുമായി തുലനം ചെയ്യുമ്പോള്‍ വരുമാനത്തില്‍ വന്‍ കുതിപ്പാണ് നടപ്പുവര്‍ഷത്തില്‍ ഉണ്ടായത്. എണ്ണയിതര വരുമാനം 30 ശതമാനത്തോളം ഉയര്‍ത്താനായത് കമ്മി കുറയാന്‍ കാരണമായിട്ടുണ്ട്.
783 ശതകോടി റിയാല്‍ വരവ് പ്രതീക്ഷിച്ചത് 2018 അവസാനിക്കുമ്പോള്‍ 903 ശതകോടി ആയി ഉയരും.
അതേസമയം 978 ശതകോടി റിയാല്‍ ചെലവ് പ്രതീക്ഷിച്ചത് 1,027 ശതകോടിയായി ഉയര്‍ന്നേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്വദേശികള്‍ക്ക് വിലക്കയറ്റ ആനൂകൂല്യം നല്‍കാന്‍ തീരുമാനിച്ചതാണ് ചെലവ് കൂടാന്‍ പ്രത്യക്ഷ കാരണം.
അതേസമയം പൗരന്മാരുടെ ക്ഷേമത്തിനും ജീവിത നിലവാരം ഉയര്‍ത്തുന്നതിനും ഉപകരിക്കുന്ന ഇനങ്ങള്‍ അടുത്ത വര്‍ഷത്തെ ബജറ്റിലും ഉള്‍പ്പെടുത്താൻ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.