സൗദി ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് മന്ത്രിസഭയുടെ അംഗീകാരം
text_fieldsറിയാദ്: സൗദി അറേബ്യയുടെ 2018 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റിന് മന്ത്രിസഭ അംഗീകാരം നല്കി. സല്മാന് രാജാവിെൻറ അധ്യക്ഷതയില്‍ തലസ്ഥാനത്തെ അല്‍യമാമ കൊട്ടാരത്തില്‍ ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗമാണ് 783 ശതകോടി റിയാല്‍ വരവും 978 ശതകോടി റിയാല്‍ ചെലവും പ്രതീക്ഷിക്കുന്ന കമ്മി ബജറ്റിന് അംഗീകാരം നല്‍കിയത്.
സാമ്പത്തിക പ്രതിസന്ധിയുടെയും എണ്ണ വിലയിടിവിെൻറയും സാഹചര്യത്തിലും രാജ്യ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റാണ് അംഗീകരിച്ചത്.ഭൂരിപക്ഷം ലോകരാഷ്ട്രങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് പൗരന്മാരുടെ പുരോഗതിയും സംതൃപ്തിയും തൊഴിലവസരവും മുന്നില്‍കണ്ടുള്ള ബജറ്റിന് അംഗീകാരം നല്‍കുന്നതെന്ന് സല്മാന് രാജാവ് ആമുഖ പ്രസംഗത്തില്‍ പറഞ്ഞു.
കിരീടാവാകാശി പ്രഖ്യാപിച്ച വിഷന്‍ 2030െൻറയും ദേശീയ സാമ്പത്തിക സന്തുലന പദ്ധതി 2023െൻറയും വെളിച്ചത്തില്‍ തയാറാക്കിയ ബജറ്റ് സ്വദേശികളുടെ സാമ്പത്തിക ഭാരം കുറക്കുമെന്നും രാജാവ് പ്രത്യാശിച്ചു.നടപ്പുവര്‍ഷം അവസാനിക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷം പ്രതീക്ഷിച്ച 692 ശതകോടി റിയാലിന് പകരം 696 ശതകോടി വരവുണ്ടായതായി രാജാവ് സൂചിപ്പിച്ചു. ചെലവ് പ്രതീക്ഷിച്ച 890 ശതകോടി, 926 ശതകോടി റിയാലായി വര്‍ധിച്ചതായും കണക്കുകള്‍ കാണിക്കുന്നു. പ്രതീക്ഷിച്ച 198 ശതകോടിക്ക് പകരം 230 ശതകോടി റിയാല്‍ കമ്മിയിലാണ് സൗദി 2017നോട് വിടപറയുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.