Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി നഗരങ്ങൾക്കിടയിൽ...

സൗദി നഗരങ്ങൾക്കിടയിൽ ബസ്​ സർവിസ് തുടങ്ങാൻ​ വമ്പൻ പദ്ധതി; 35,000 പേർക്ക് തൊഴിൽ ലഭിക്കും

text_fields
bookmark_border
Saudi bus service between cities
cancel

ജിദ്ദ: സൗദിയിലെ നഗരങ്ങൾക്കിടയിൽ ബസ്​ സർവിസ്​ തുടങ്ങാൻ വമ്പൻ പദ്ധതി. പൊതു യാത്രാഗതാഗതത്തിനായി ഏറ്റവും വലിയ പദ്ധതിക്കാണ്​ കരാറായത്​. രാജ്യത്തെ 200-ലധികം നഗരങ്ങളെയും ചെറുപട്ടണങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഗതാഗത ശൃംഖല സ്ഥാപിക്കാനുള്ള പദ്ധതിക്കാണ്​​ ഒപ്പുവെച്ചതെന്ന്​ പൊതുഗതാഗത അതോറിറ്റി വ്യക്തമാക്കി.

76 റൂട്ടുകളിലായി പ്രതിവർഷം 60 ലക്ഷത്തിലധികം യാത്രക്കാരെയാണ്​ പദ്ധതി ലക്ഷ്യം വെക്കുന്നത്​. ഏറ്റവും പുതിയ സാങ്കേതിക വിദ്യാപ്രകാരം സജ്ജീകരിച്ച പരിസ്ഥിതി സൗഹൃദ ബസുകളായിരിക്കും ഇതിനായി ഉപയോഗിക്കുക. 35,000 പേർക്ക്​ തൊഴിലവസരമുണ്ടാകും. നഗരങ്ങൾക്കിടയിലെ പൊതുഗതാഗത പദ്ധതികൾക്കായുള്ള മൂന്ന്​ കരാറുകളാണ്​ ഒപ്പുവെക്കപ്പെട്ടത്​. ഉയർന്ന ഗുണനിലവാരത്തിലുള്ള ഗതാഗത സേവനം ഒരുക്കുകയാണ്​ പദ്ധതിലക്ഷ്യം​. അന്താരാഷ്​ട്ര നിലവാരത്തിലാണ്​ പദ്ധതി നിർമാണം. അതിനായി ആഗോള നിർമാണ, സർവിസ്​ കമ്പനികളുമായാണ്​ കരാറിലേർപ്പെടുന്നത്​.

ഇൻറർസിറ്റി ട്രാൻസ്പോർട്ട് സർവിസ് മേഖലയിലെ ആദ്യത്തെ വിദേശ നിക്ഷേപമാണ് ഈ പദ്ധതിയെന്ന്​ ഗതാഗത-ലോജിസ്​റ്റിക് സർവിസ് മന്ത്രിയും പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാനുമായ എൻജി. സാലിഹ് ബിൻ നാസർ അൽജാസർ പറഞ്ഞു. ഭാവി നിക്ഷേപങ്ങൾക്ക് ഇത്​ വഴി തുറക്കും. വെല്ലുവിളികളെ വിജയകരമായ നിക്ഷേപ അവസരങ്ങളാക്കി മാറ്റുന്നതിൽ പൊതുഗതാഗത അതോറിറ്റിയുടെ പങ്കിനെ മന്ത്രി പ്രശംസിച്ചു. ഇത് മൊത്ത ആഭ്യന്തര ഉൽപാദനത്തെ സഹായിക്കും. മറ്റ് പല മേഖലകൾക്കും സേവനം നൽകും. അവയിൽ ഏറ്റവും പ്രധാനം ടൂറിസം മേഖലയുടെ വികസനമാണ്​. സാമ്പത്തിക വൈവിധ്യവൽക്കരണം മെച്ചപ്പെടുത്തുന്നതിനും സ്വകാര്യമേഖലയുമായുള്ള പങ്കാളിത്തം ഏകീകരിക്കുന്നതിനും ഇത്​ വലിയ പങ്കുവഹിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കരാർ ഒപ്പുവെക്കൽ ചടങ്ങിൽ മന്ത്രിയും പൊതു-സ്വകാര്യ മേഖലകളിൽ നിന്നുള്ള നിരവധി പ്രഗത്ഭരും സന്നിഹിതരായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bus serviceSaudi Arabia
News Summary - Saudi bus service between cities
Next Story