Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഐ.എം.എഫ്​ ഓഫീസ്​...

ഐ.എം.എഫ്​ ഓഫീസ്​ റിയാദിൽ സ്ഥാപിക്കാൻ സൗദി മന്ത്രിസഭാ തീരുമാനം

text_fields
bookmark_border
ഐ.എം.എഫ്​ ഓഫീസ്​ റിയാദിൽ സ്ഥാപിക്കാൻ സൗദി മന്ത്രിസഭാ തീരുമാനം
cancel

-മാസപ്പിറവി നിരീക്ഷണ കേ​ന്ദ്രങ്ങളുടെയും മക്ക ക്ലോക്കി​െൻറയും മേൽനോട്ടം മക്ക റോയൽ കമീഷന്​

-മാർച്ച്​ 27 ‘​ഗ്രീൻ സൗദി’ ദിനമായി ആചരിക്കും

അബ്​ദുറഹ്​മാൻ തുറക്കൽ

ജിദ്ദ: അന്താരാഷ്​ട്ര നാണയ നിധി (ഐ.എം.എഫ്​) മേഖല ഓഫീസ് റിയാദിൽ സ്ഥാപിക്കാൻ സൗദി മന്ത്രിസഭയുടെ തീരുമാനം. എല്ലാ വർഷവും മാർച്ച് 27 സൗദി ഗ്രീൻ ഇനിഷ്യേറ്റീവി​െൻറ ഔദ്യോഗിക ദിനമായി ആചരിക്കും. ഖാദിമുൽ ഹറമൈൻ പ്രപഞ്ച ശാസ്​ത്ര- ചന്ദ്രക്കല നിരീക്ഷണ കേ​ന്ദ്രം പദ്ധതി, മക്ക ക്ലോക്ക്, മാസപ്പിറവി നിരീക്ഷണ കേന്ദ്രങ്ങൾ​ എന്നിവയുടെ മേൽനോട്ടം ഇനി മക്ക-മശാഇർ റോയൽ കമീഷനായിരിക്കും. ചൊവ്വാഴ്​ച സൽമാൻ രാജാവി​െൻറ അധ്യക്ഷതയിൽ ജിദ്ദയിൽ ചേർന്ന മന്ത്രിസഭ യോഗമാണ്​ ഈ സുപ്രധാന​ തീരുമാനങ്ങളെടുത്തത്​.

ഉസ്ബെക്കിസ്ഥാൻ പ്രസിഡൻറിൽ നിന്ന് കിരീടാവകാശിക്ക്​ ലഭിച്ച കത്ത്​, ഐക്യരാഷ്​ട്രസഭ സെക്രട്ടറി ജനറലിൽ നിന്ന് കിരീടാവകാശിക്ക്​ ലഭിച്ച ഫോൺ വിളി, ഫലസ്​തീനിലെ പ്രത്യേകിച്ച്​ ഗസ്സയിലേയും പരിസരങ്ങളിലേയും ഏറ്റവും പുതിയ സംഭവവികാസങ്ങൾ എന്നിവ മന്ത്രിസഭ അവലോകനം ചെയ്​തു. ‘ഇസ്‌ലാമോഫോബിയയെ ചെറുക്കുന്നതിനുള്ള നടപടികൾ’ എന്ന വിഷയത്തിൽ ഐക്യരാഷ്​ട്ര സഭയുടെ ജനറൽ അസംബ്ലി അംഗീകരിച്ച പ്രമേയത്തെയും ‘ഇസ്​ലാമോഫോബിയ’ക്കെതിരെ പോരാടാൻ​ പ്രത്യേക ദൂതനെ നിയമിച്ചതിനെയും മന്ത്രിസഭ പ്രശംസിച്ചു. ഈ സാഹചര്യത്തിൽ തീവ്രവാദ ആശയങ്ങളെ ചെറുക്കുന്നതിനും അതിന്​ ധനസഹായം നൽകുന്നതിനെ തടയുന്നതിനും ലക്ഷ്യമിട്ടുള്ള അന്താരാഷ്​ട്ര ശ്രമങ്ങൾക്ക് സൗദിയുടെ പിന്തുണ മന്ത്രിസഭ ആവർത്തിച്ചു.

സമാധാനത്തി​െൻറയും സംഭാഷണത്തി​െൻറയും മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സ്വീകരിക്കുന്നതിനും ലോകമെമ്പാടും സമാധാനത്തിലും സമൃദ്ധിയിലും എത്തിച്ചേരുന്നതിനും ജനങ്ങൾക്കിടയിൽ സഹവർത്തിത്വത്തി​െൻറ ഒരു സംസ്​കാരം പ്രോത്സാഹിപ്പിക്കുന്നതിനും സൗദി കാണിക്കുന്ന താൽപര്യവും ശ്രമങ്ങളും യോഗം പരാമർശിച്ചു. ‘ഇസ്‌ലാമിക മദ്​ഹബുകൾക്കിടയിൽ പാലങ്ങൾ പണിയുന്നു’ എന്ന തലക്കെട്ടിൽ മുസ്​ലിം വേൾഡ് ലീഗ് മക്കയിൽ സംഘടിപ്പിച്ച അന്താരാഷ്‌ട്ര സമ്മേളനത്തി​െൻറ ഉള്ളടക്കത്തെ മന്ത്രിസഭ സ്വാഗതം ചെയ്യുകയും സമ്മേളനത്തിൽ പങ്കെടുത്ത പണ്ഡിതർക്ക് നന്ദി അറിയിക്കുകയും ചെയ്തു.

രാജ്യത്തെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സമൂഹത്തിലെ അംഗങ്ങൾക്കിടയിൽ അതി​െൻറ സ്വാധീനം പരമാവധി വർധിപ്പിക്കുന്നതിനും ഭരണകൂടത്തി​െൻറ തുടർച്ചയായ പിന്തുണ ഊന്നിപ്പറഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള നാലാമത്​ ദേശീയ കാമ്പയി​െൻറ ആദ്യദിവസങ്ങളിലെ നേട്ടങ്ങൾ മന്ത്രിസഭ പ്രത്യേക എടുത്തു പറഞ്ഞു. എണ്ണയിതര പ്രവർത്തനങ്ങൾ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ ഏറ്റവും ഉയർന്ന നിരക്ക്​ (50 ശതമാനം) സംഭാവന രേഖപ്പെടുത്തിയതായി കൗൺസിൽ വിലയിരുത്തി. വളർച്ചാനിരക്ക് ഉയർത്താൻ സഹായിക്കുന്ന പുതിയ മേഖലകൾ തുറക്കുന്നതിലൂടെ വിഷൻ പ്രോഗ്രാമുകളും പ്രധാന പദ്ധതികളും നടപ്പാക്കുന്നതിലെ വിജയത്തി​െൻറ സ്ഥിരീകരണമാണിതെന്നും യോഗം വിലയിരുത്തി.

king salman

ഫോ​ട്ടോ: സൽമാൻ രാജാവ്​ സൗദി മന്ത്രിസഭായോഗത്തിൽ അധ്യക്ഷത വഹിക്കുന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RiyadhSaudi cabinetIMF office
News Summary - Saudi cabinet approves agreement to establish regional IMF office in Riyadh
Next Story