സുഡാൻ സമാധാന കരാറിനെ പിന്തുണച്ച് സൗദി മന്ത്രിസഭ
text_fieldsജിദ്ദ: ആഭ്യന്തര പ്രശ്നങ്ങളുള്ള സുഡാനിൽ നിലവിൽ വന്ന സമാധാന കരാറിനെ സൗദി മന്ത്രിസഭ പിന്തുണച്ചു.വിമത ഗ്രൂപ്പുകളുമായി സമാധാന കരാർ ഒപ്പുവെച്ച സുഡാൻ ഗവൺമെൻറിനെയും ജനങ്ങളെയും സൗദി ഭരണാധികാരി സൽമാൻ രാജാവിെൻറ അധ്യക്ഷതയിൽ നിയോം സിറ്റി കേന്ദ്രീകരിച്ച് വെർച്വലായി ചേർന്ന മന്ത്രിസഭ യോഗം അഭിനന്ദിച്ചു.രാജ്യത്തിെൻറ പരമാധികാരം സംരക്ഷിക്കൽ, ദേശീയ െഎക്യം ഉൗട്ടിയുറപ്പിക്കൽ, സമഗ്ര വികസനം, ബാഹ്യ ഇടപെടലിൽനിന്ന് സംരക്ഷണം എന്നിവ ലക്ഷ്യമിട്ടുള്ള സുഡാെൻറ ശ്രമങ്ങൾക്ക് എല്ലാ നിലക്കും പിന്തുണ തുടരുമെന്നും മന്ത്രിസഭ അറിയിച്ചു.
നിയമാനുസൃതമായ അഭിലാഷങ്ങൾ നേടിയെടുക്കുന്നതിന് സുഡാൻ ജനതക്ക് സഹായമുണ്ടാകുമെന്നും ഭൂതകാല അനന്തര ഫലങ്ങൾ മറികടന്ന് ശോഭനമായ ഭാവി സൃഷ്ടിക്കാൻ സുഡാന് കഴിയുമെന്നും മന്ത്രിസഭ ആത്മവിശ്വാസം പ്രകടിപ്പിച്ചു. കോവിഡ് വാക്സിൻ കണ്ടെത്തുന്നതിന് ഒരുമിച്ച് ശ്രമം നടത്തുന്നതോടൊപ്പം കോവിഡ് തടയാനും ആരോഗ്യ, സാമൂഹിക, സാമ്പത്തിക രംഗത്ത് അതുണ്ടാക്കിയ പ്രത്യാഘാതങ്ങൾ പരിഹരിക്കുന്നതു സംബന്ധിച്ചും ആലോചിക്കാൻ ചേർന്ന യു20 അർബൻ കമ്യുണിറ്റി മേയർമാരുടെ സമ്മേളനത്തിൽ സൽമാൻ രാജാവ് നടത്തിയ പ്രസംഗത്തെ മന്ത്രിസഭ അഭിനന്ദിച്ചു.
ദരിദ്രരാജ്യങ്ങളുടെ ആവശ്യങ്ങൾ കണക്കിലെടുക്കാനും എല്ലാവർക്കും നീതി ലഭിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താനും സിറ്റി മേയർമാരോട് സൽമാൻ രാജാവ് പ്രസംഗത്തിൽ ആവശ്യപ്പെട്ടിരുന്നു. സാമ്പത്തിക വികസനത്തിൽ വലിയ പങ്കുവഹിക്കുന്ന റിയൽ എസ്റ്റേറ്റ്, ഭവനനിർമാണ മേഖലയിൽ വാറ്റ് കുറക്കാനുള്ള രാജകീയ ഉത്തരവ് പുറപ്പെടുവിച്ചതിനെയും മന്ത്രിസഭ പ്രശംസിച്ചു. പൗരന്മാർക്ക് അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും വീടുകൾ സ്വന്തമാക്കാൻ സഹായിക്കുന്നതിനും ഗവൺമെൻറിന്‍റെ താൽപര്യം വ്യക്തമാക്കുന്നതാണിതെന്നും മന്ത്രിസഭ അഭിപ്രായപ്പെട്ടു.ഉംറ തീർഥാടനം ഘട്ടംഘട്ടമായി പുനരാരംഭിക്കുന്നതിെൻറ ഭാഗമായി ആദ്യഘട്ടത്തിന് തുടക്കമിട്ടതും തീർഥാടകരുടെ ആരോഗ്യസുരക്ഷക്ക് സ്വീകരിച്ച മുൻകരുതൽ നടപടികളും മന്ത്രിസഭ വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.