Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right...

കുടിയൊഴിപ്പിക്കപ്പെട്ട അയൽരാജ്യങ്ങളിലെ പൗരന്മാർക്ക്​ സർക്കാർ ഫീസുകളൊഴിവാക്കി അഭയമേകാൻ സൗദി മന്ത്രിസഭ തീരുമാനം

text_fields
bookmark_border
കുടിയൊഴിപ്പിക്കപ്പെട്ട അയൽരാജ്യങ്ങളിലെ പൗരന്മാർക്ക്​ സർക്കാർ ഫീസുകളൊഴിവാക്കി അഭയമേകാൻ സൗദി മന്ത്രിസഭ തീരുമാനം
cancel
camera_alt

സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാ​ൻ മന്ത്രിസഭായോഗത്തിൽ അധ്യക്ഷത വഹിക്കുന്നു

ജിദ്ദ: അയൽ രാജ്യങ്ങളിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട പൗരന്മാർക്ക്​ നാലുവർഷം വരെ സൗദി അറേബ്യയിൽ സർക്കാർ ഫീസുകളൊന്നുമില്ലാതെ താമസിക്കാൻ അനുവാദം നൽകി മന്ത്രിസഭാ തീരുമാനം. റസിഡൻറ്​ പെർമിറ്റി​ന്‍റേത്​ ഉൾപ്പടെ എല്ലാ ഫീസുകളും സർക്കാർ വഹിക്കും. നാല്​ വർഷം വരെ​ രാജ്യത്ത് തുടരാനും നിലവിൽ നിയമലംഘകരായി കഴിയുന്നവർക്ക്​ നിയമപദവി ശരിയാക്കാനും അനുവാദം നൽകുന്നതിന്​ ചൊവ്വാഴ്ച ജിദ്ദയിൽ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാ​ന്‍റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ്​ സുപ്രധാന തീരുമാനം കൈക്കൊണ്ടത്.

റസിഡൻസി പെർമിറ്റ് (ഇഖാമ), വർക്ക് പെർമിറ്റ്, സ്​പോൺസർഷിപ്പ്​ മാറ്റം, തൊഴിൽ മാറ്റം എന്നിവക്കുള്ള വിവിധ ഫീസുകളും സ്വകാര്യ കമ്പനികളുടെ നടത്തിപ്പിനുള്ള സർക്കാർ ഫീസുമാണ്​ ഇത്തരം ആളുകൾക്ക്​ ഒഴിവാക്കി കൊടുക്കുക. രാജ്യത്തെത്തിയതിന് ശേഷം അവരുടെ പദവി ശരിയാക്കുന്ന തീയതി മുതൽ നാല് വർഷത്തേക്കാണ്​ ഈ ആനുകൂല്യം​. ഇതിന്​ പുറമെ ഈയാളുകളുടെ ആശ്രിതരുടെ​ മുൻകാലത്തെ പ്രതിമാസ ലെവിയും താമസനിയമ ലംഘനങ്ങവുമായി ബന്ധപ്പെട്ട്​ മുമ്പ്​ ചുമത്തിയിട്ടുള്ള എല്ലാ പിഴകളും ഒഴിവാക്കും.

പുണ്യമാസമായ റമദാനിന്‍റെ അവസാന നാളുകളിൽ ദശലക്ഷക്കണക്കിന് തീർഥാടകരെ സ്വീകരിക്കാനും അവർക്ക്​ സേവനം നൽകാനും കഴിഞ്ഞതിന്​ യോഗാരംഭത്തിൽ കിരീടാവകാശി ദൈവത്തെ സ്​തുതിച്ചു. 2025ൽ ഐക്യരാഷ്​ട്രസഭയിലെ സ്ത്രീകളുടെ നില സംബന്ധിച്ച കമ്മിറ്റിയുടെ 69ാമത്​ യോഗത്തിൽ അധ്യക്ഷത വഹിക്കാൻ സൗദി അറേബ്യയെ തെരഞ്ഞെടുത്തത്​ സ്ത്രീകളുടെ അവകാശങ്ങളും ശാക്തീകരണവും വർധിപ്പിക്കുന്ന എല്ലാ കാര്യങ്ങളിലും അന്താരാഷ്​ട്ര സഹകരണത്തിലുള്ള രാജ്യതാൽപ്പര്യത്തിന്​ ലഭിച്ച അംഗീകാരമാണെന്ന്​​ മന്ത്രിസഭ വിലയിരുത്തി. ആ മേഖലയിൽ രാജ്യം നേടിയ ഗുണപരമായ നേട്ടങ്ങളുടെ ചുവടുപിടിച്ചാണ്​ ഇതെന്നും മന്ത്രിമാർ അഭിപ്രായപ്പെട്ടു.

രാജ്യത്തെ യുവതീയുവാക്കൾക്ക് കൂടുതൽ ജോലിയും പരിശീലനവും യോഗ്യതകൾ നേടുന്നതിനുള്ള അവസരങ്ങളും നൽകുന്നതിന് രാജ്യം നടത്തുന്ന ശ്രമങ്ങൾ മന്ത്രിസഭ എടുത്തുപറത്തു. ഇതി​ന്‍റെ ഫലമായാണ്​ സൗദി പൗരർക്കിടയിലെ തൊഴിലില്ലായ്​മ നിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിക്കാൻ കഴിഞ്ഞത്. 2023 നാലാം പാദത്തിൽ തൊഴിലില്ലായ്​മ നിരക്ക്​ 7.7 ശതമാനത്തിലേക്കാണ്​ താഴ്​ന്നത്​. ചരിത്രസ്ഥലങ്ങൾ സംരക്ഷിക്കുന്നതിലും പുനരുദ്ധരിക്കുന്നതിലും സൗദി കാണിക്കുന്ന താൽപ്പര്യം കൗൺസിൽ ചൂണ്ടിക്കാട്ടി. ജിദ്ദ ചരിത്രമേഖലയിൽ തകർച്ചയുടെ വക്കിലുള്ള 56 കെട്ടിടങ്ങൾ സംരക്ഷിക്കുകയും പുനർനിർമിക്കുകയും ചെയ്​തതിന്​ യോഗം കിരീടാവകാശിയെ പ്രശംസിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newssaudi arabia
News Summary - Saudi cabinet decided to provide shelter to the displaced citizens of neighboring countries without government fees
Next Story