ബാങ്കുകൾക്ക് നിശ്ചയിച്ചിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചതായി സൗദി സെൻട്രൽ ബാങ്ക്
text_fieldsജിദ്ദ: സാമ്പത്തിക തട്ടിപ്പിൽനിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കാനായി സൗദിയിലെ ബാങ്കുകൾക്ക് താൽക്കാലികമായി നിശ്ചയിച്ചിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചതായി സൗദി സെൻട്രൽ ബാങ്ക് അറിയിച്ചു.
ഓൺലൈൻ സേവനത്തിലൂടെ രാജ്യത്തിന് പുറത്തേക്കയക്കുന്ന പണം പുതിയ അക്കൗണ്ടിലേക്കാണെകിൽ 24 മണിക്കൂർ സമയം കഴിഞ്ഞും നേരത്തെ പണമയച്ച അക്കൗണ്ട് ആണെങ്കിൽ ചുരുങ്ങിയത് രണ്ട് മണിക്കൂറിനുള്ളിലും മാത്രമായിരിക്കും അതാത് അക്കൗണ്ടിൽ പണമെത്തുക എന്നും മുമ്പ് രേഖപ്പെടുത്താത്ത പുതിയ വിദേശ അക്കൗണ്ടുകളിലേക്ക് ഒരു ദിവസം പരമാവധി 20,000 റിയാൽ പരിധിയും ഇലക്ട്രോണിക് സേവനങ്ങൾ വഴിയുള്ള ആഭ്യന്തര പ്രതിദിന കൈമാറ്റ പരിധി 60,000 റിയാൽ ആയും സെൻട്രൽ ബാങ്ക് നേരത്തെ നിയന്ത്രണങ്ങൾ കൊണ്ടുവന്നിരുന്നു.
എന്നാൽ ബാങ്ക് ഉപഭോക്താക്കൾക്കുള്ള പ്രതിദിന ട്രാൻസ്ഫർ പരിധി അവർക്ക് മുമ്പുണ്ടായിരുന്ന തലത്തിലേക്ക് തന്നെ പുനഃസ്ഥാപിച്ചതായും ഉപഭോക്താവിന് ബാങ്കുമായി ആശയവിനിമയം നടത്തി ആ പരിധി കുറക്കുന്നതിനും സൗകര്യം ചെയ്തതായി സെൻട്രൽ ബാങ്ക് വ്യക്തമാക്കി. ചൊവ്വാഴ്‌ച മുതൽ പുതുക്കിയ നിർദേശങ്ങൾ നടപ്പിലായി. പതിവ് നടപടിക്രമങ്ങൾ അനുസരിച്ച് ഓൺലൈനായി ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിനുള്ള സേവനവും പുനഃസ്ഥാപിച്ചിട്ടുണ്ട്.
എന്നാൽ തങ്ങൾ ബാങ്കിങ് സേവനങ്ങൾക്കായി ഉപയോഗിക്കുന്ന വെബ്‌സൈറ്റുകളുടെ വിശ്വാസ്യത ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യവും ഇടപാടുകളിൽ മുൻകരുതൽ എടുക്കാനും വഞ്ചനാപരമായ പ്രവർത്തനങ്ങളിൽ ജാഗ്രത പാലിക്കാനും സെൻട്രൽ ബാങ്ക് ഉപഭോക്താക്കളോട് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.