അനധികൃത പണമിടപാടുകൾ നിരീക്ഷിക്കാൻ സൗദി സെൻട്രൽ ബാങ്ക്
text_fieldsദമ്മാം: പണമിടപാടുകളിലെ സംശയകരമായ ഉറവിടങ്ങളെക്കുറിച്ച് നിരീക്ഷിക്കാൻ പ്രത്യേകം ഉദ്യോഗസ്ഥനെ നിയമിക്കാൻ സൗദി സെൻട്രൽ ബാങ്കായ 'സമ' രാജ്യത്തെ ബാങ്കുകളോടും മണി എക്സ്ചേഞ്ചുകളോടും ആവശ്യപ്പെട്ടു.
രാജ്യത്തിെൻറ സമ്പദ് വ്യവസ്ഥയെ ഹാനികരമായി ബാധിക്കുന്ന അനധികൃത പണമിടപാടുകൾക്കെതിെര അതിശക്തമായ നടപടികളാണ് സൗദി അറേബ്യ സ്വീകരിച്ചുവരുന്നത്. അതിെൻറ ഭാഗമായാണ് സംശയകരമായ ഇടപാടുകളുെട ഉറവിടങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് ചെയ്യാൻ പ്രത്യേക തസ്തിക സൃഷ്ടിച്ച് ഉദ്യോഗസ്ഥനെ നിയമിക്കാനുള്ള നിർദേശം. ഇത്തരം കേസുകൾ ശ്രദ്ധയിൽപെട്ടാൽ അതിനെക്കുറിച്ചുള്ള വിശദ വിവരങ്ങൾ പണമിടപാട് വിരുദ്ധ, തീവ്രവാദ ധനസഹായ വകുപ്പ് ഡയറക്ടർമാർക്ക് റിപ്പോർട്ട് ചെയ്യണമെന്നും 'സമ' നിർദേശിച്ചു.
കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം തുടങ്ങിയ കുറ്റകൃത്യങ്ങളിൽനിന്ന് ധനകാര്യ മേഖലയെ സംരക്ഷിക്കുക എന്ന പ്രധാന ലക്ഷ്യമാണ് ഇതിനു പിന്നിലുള്ളത്. ഇത്തരം കുറ്റകൃത്യങ്ങളെ കുറിച്ച് മനസ്സിലാക്കാനുള്ള കഴിവും ൈവദഗ്ധ്യവും ഉള്ളവരായിരിക്കണം ഇതിനായി നിയമിക്കുന്ന ഉദ്യോഗസ്ഥർ. ഇത്തരം ഇടപാടുകൾ പെെട്ടന്ന് കണ്ടെത്തുന്നതിന് സഹായിക്കുന്ന തരത്തിൽ സാേങ്കതിക സൗകര്യങ്ങൾ വികസിപ്പിക്കാനും നിർദേശമുണ്ട്. സംശയാസ്പദമായ പണമിടപാടുകളുടെ നിരീക്ഷണം, നിയന്ത്രണം, റിപ്പോർട്ടിങ് എന്നിവക്കായി സ്റ്റേറ്റ് സെക്യൂരിറ്റി പ്രസിഡൻസിയൽ ബാങ്കും ജനറൽ ഇൻറലിജൻറ് ഡിപ്പാർട്മെൻറും തമ്മിൽ നേരത്തെതന്നെ ധാരണയിൽ എത്തിയിരുന്നു.
ഇതിന് പുറമെയാണ് ഇപ്പോഴുള്ള നടപടിക്രമങ്ങൾ. ഹവാല ഇടപാടുകളിൽ ഏർപ്പെട്ടിരുന്ന നിരവധി പേരാണ് ഈ അടുത്തകാലത്തായി രഹസ്യാന്വേഷണ വിഭാഗത്തിെൻറ പിടിയിലായത്. ഇതിൽ മലയാളികൾ ഉൾപ്പടെയുള്ളവർ ഇപ്പോഴും ജയിലിലുണ്ട്. വിഷൻ 2030െൻറ ഭാഗമായി അഴിമതിയും നിയമ വിരുദ്ധതയുമില്ലാത്ത വിപണികളെ വാർത്തെടുക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലുള്ളത്. അതേസമയം, ബിനാമി കച്ചവടങ്ങൾക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് രാജ്യം കൈക്കൊള്ളുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.