Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​മേ​രി​ക്ക​ൻ...

അ​മേ​രി​ക്ക​ൻ ശാ​സ്ത്ര​ജ്ഞ​ക്ക്​ സൗ​ദി പൗ​ര​ത്വം

text_fields
bookmark_border
ജാ​ക്കി യി ​റൂ യി​ങ്
cancel
camera_alt

ജാ​ക്കി യി ​റൂ യി​ങ്

റി​യാ​ദ്​: സൗ​ദി പൗ​ര​ത്വം ന​ൽ​കി​യ വി​ദേ​ശി​ക​ളാ​യ പ്ര​തി​ഭ​ക​ളി​ൽ പ്ര​മു​ഖ അ​മേ​രി​ക്ക​ൻ ശാ​സ്ത്ര​ജ്ഞ​യാ​യ സിം​ഗ​പ്പൂ​രി​ൽ​നി​ന്നു​ള്ള ജാ​ക്കി യി ​റു യി​ങ്ങും.

ബ​യോ എ​ൻ​ജി​നീ​യ​റി​ങ്ങി​ലും പ്ര​ത്യേ​കി​ച്ച് വൈ​ദ്യ​ശാ​സ്ത്ര​ത്തി​ലും ലോ​ക​ത്ത്​ അ​റി​യ​പ്പെ​ട്ട പ്ര​മു​ഖ ശാ​സ്​​ത്ര​ജ്ഞ​യാ​ണ്​ ജാ​ക്കി യി ​റൂ യി​ങ്. ലോ​ക​ത്തെ ഏ​റ്റ​വും സ്വാ​ധീ​ന​മു​ള്ള 500 മു​സ്‌​ലിം​ങ്ങ​ളി​ൽ ഒ​രാ​ളാ​യി 2012 മു​ത​ൽ തു​ട​ർ​ച്ച​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന പ്ര​മു​ഖ വ്യ​ക്തി​യു​മാ​ണ്. ‘500 മു​സ്​​ലിം​കൾ’ എ​ന്ന പ്ര​സി​ദ്ധീ​ക​ര​ണ​മാ​ണ്​ എ​ല്ലാ​വ​ർ​ഷ​വും ഈ ​തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്തു​ന്ന​ത്​.

അ​മേ​രി​ക്ക​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് കെ​മി​ക്ക​ൽ എ​ൻ​ജി​നീ​യേ​ഴ്‌​സി​​ന്‍റെ ശ​താ​ബ്​​ദി ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ‘ആ​ധു​നി​ക കാ​ല​ഘ​ട്ട​ത്തി​ലെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ 100 എ​ൻ​ജി​നീ​യ​ർ​മാ​രി​ൽ ഒ​രാ​ളാ’​യും ജാ​ക്കി യി ​റൂ യി​ങ്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. സിം​ഗ​പ്പൂ​രി​ലെ പ്ര​ശ​സ്ത വ​നി​ത​ക​ളു​ടെ പ​ട്ടി​ക​യി​ലും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. കൂ​ടാ​തെ ‘നാ​നോ ടു​ഡേ’ മാ​സി​ക​യു​ടെ സ്ഥാ​പ​ക എ​ഡി​റ്റ​ർ-​ഇ​ൻ-​ചീ​ഫ് കൂ​ടി​യാ​ണ്​ അ​വ​ർ.

ശാ​സ്ത്ര​ജ്ഞ​ർ, ഡോ​ക്ട​ർ​മാ​ർ, ഗ​വേ​ഷ​ക​ർ, ക​ണ്ടു​പി​ടിത്ത​ക്കാ​ർ, സം​രം​ഭ​ക​ർ, അ​പൂ​ർ​വ പ്ര​തി​ഭ​യു​ള്ള​വ​ർ, വ്യ​ത്യ​സ്ത അ​നു​ഭ​വ​മു​ള്ള​വ​ർ, പ്ര​ത്യേ​ക മേ​ഖ​ല​ക​ളി​ൽ വൈ​ദ​ഗ്​​ധ്യ​മു​ള്ള​വ​ർ തു​ട​ങ്ങി​യ വി​ശി​ഷ്​​ട വ്യ​ക്തി​ക​ൾ​ക്ക്​ സൗ​ദി പൗ​ര​ത്വം ന​ൽ​കു​ന്ന​തി​നു​ള്ള രാ​ജ​കീ​യ ഉ​ത്ത​ര​വി​​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ജാ​ക്കി യി ​റൂ യി​ങ്ങി​നു​ള്ള പൗ​ര​ത്വം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CitizenshipSaudia Arabia NewsUS Scientist
News Summary - Saudi citizenship for US scientist
Next Story