ബോട്ട് തകർന്ന് ചെങ്കടലിൽ കുടുങ്ങിയ രണ്ട് ബംഗ്ലാദേശികളെ സൗദി കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി
text_fieldsയാംബു: ബോട്ട് തകർന്ന് ചെങ്കടലിൽ കുടുങ്ങിയ രണ്ട് ബംഗ്ലാദേശികളെ സൗദി കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി. യാംബു പട്ടണത്തോട് ചേർന്നുള്ള കടൽഭാഗത്താണ് മറൈൻ ബോട്ട് അപകടമുണ്ടായത്. സൗദി കോസ്റ്റ് ഗാർഡ് യാംബു സെക്ടറിലെ ബോർഡർ ഗാർഡ് സെർച്ച് ആൻഡ് റെസ്ക്യൂ ടീമാണ് രക്ഷപ്പെടുത്തിയത്. സമുദ്ര സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കാനും കാലാവസ്ഥാ സാഹചര്യങ്ങൾ പാലിക്കാനും കാലാവസ്ഥാ വ്യതിയാനങ്ങളിൽ ജാഗ്രത പാലിക്കാനും കപ്പലിെൻറ സുരക്ഷ ഉറപ്പാക്കാനും കോസ്റ്റ് ഗാർഡ് അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകി.
എല്ലാ കടൽ യാത്രക്കാരും സുരക്ഷാ നടപടിക്രമങ്ങൾ നിർബന്ധമായും പാലിക്കണമെന്നും സമുദ്രയാത്രയിൽ ബന്ധപ്പെടാനുള്ള സംവിധാനങ്ങൾ ഒരുക്കാനും ബോട്ടുകളുടെ അറ്റകുറ്റപ്പണി ഇടയ്ക്കിടെ നടത്താനും അധികൃതർ ആവശ്യപ്പെട്ടു. കടലിൽ അപകടങ്ങളിൽ പെട്ടാൽ മറൈൻ പെട്രോളിങ് വിഭാഗത്തിെൻറ 994 എന്ന എമർജൻസി നമ്പറിൽ വിളിച്ച് സഹായം തേടണമെന്നും സുരക്ഷാസേന അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.