സൗദി അറേബ്യയിൽ കോവിഡ് ടെസ്റ്റ് 40 ലക്ഷം കവിഞ്ഞു
text_fieldsറിയാദ്: സൗദി അറേബ്യയിൽ കോവിഡ് ടെസ്റ്റ് 40 ലക്ഷം കവിഞ്ഞു. 24 മണിക്കൂറിനിടെയുണ്ടായ 67,676 ടെസ്റ്റുകളടക്കം രാജ്യത്ത് ഇതുവരെ നടത്തിയ മൊത്തം ടെസ് റ്റുകളുടെ എണ്ണം 4,001,103 ആയി. അതേസമയം രോഗബാധയിൽ നിന്ന് 2151 പേർ കൂടി മുക്തരായി. 1569 പേരിൽ പുതുതായി രോഗം സ്ഥിരീകരിച്ചു. 36 പേർ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 3269 ആയി.
റിയാദ് 8, ജിദ്ദ 5, മക്ക 2, ഹുഫൂഫ് 2, ത്വാഇഫ് 3, മദീന 4, ബുറൈദ 2, അബഹ 1, തബൂക്ക് 2, മഹായിൽ 1, ബീഷ 1, അൽറസ് 1, അറാർ 1, ജുബൈൽ 1, അൽനമാസ് 1, സബ്യ 1 എന്നിവിടങ്ങളിലാണ് പുതുതായി മരണം റിപ്പോർട്ട് ചെയ്തത്. ആകെ 293037 രോബാധിതരിൽ 257269 പേർ സുഖം പ്രാപിച്ചു. രോഗബാധിതരായ ബാക്കി 32499 പേർ രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ 1826 പേരുടെ നില വഷളാണ്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്തെ ആകെ രോഗമുക്തി നിരക്ക് 87.8 ശതമാനമായി. റിയാദിലാണ് ബുധനാഴ്ച ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്, 78. ഹാഇലിൽ 75ഉം മക്കയിൽ 68ഉം ജിദ്ദയിൽ 66ഉം മദീനയിൽ 60ഉം ഖമീസ് മുശൈത്തിൽ 57ഉം ദമ്മാമിൽ 52ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.
മരണം പ്രദേശം തിരിച്ച കണക്ക്:
റിയാദ് 876, ജിദ്ദ 727, മക്ക 572, മദീന 122, ഹുഫൂഫ് 158, ത്വാഇഫ് 125, ദമ്മാം 108, ബുറൈദ 54, തബൂക്ക് 54, ജീസാൻ 29, ഹാഇൽ 29, ഹഫർ അൽബാത്വിൻ 29, ഖത്വീഫ് 26, അറാർ 30, മുബറസ് 27, വാദി ദവാസിർ 20, മഹായിൽ 21, സബ്യ 18, അൽബാഹ 17, സകാക 16, അൽഖുവയ്യ 14, ഖർജ് 17, ഖോബാർ 15, ബെയ്ഷ് 13, ബീഷ 13, അബഹ 12, അൽറസ് 12, ഖമീസ് മുശൈത്ത് 8, ഉനൈസ 8, അൽമജാരിദ 8, അബൂഅരീഷ് 7, നജ്റാൻ 7, ഹുറൈംല 6, അയൂൺ 7, സുൈലയിൽ 4, നാരിയ 3, ഖുൻഫുദ 3, അഹദ് റുഫൈദ 4, ജുബൈൽ 4, ശഖ്റ 3, യാംബു 3, അൽനമാസ് 3, അൽമദ്ദ 2, അൽബദാഇ 2, ദഹ്റാൻ 2, ഖുറായത് 2, അൽഅർദ 2, മുസാഹ്മിയ 2, ഹുത്ത സുദൈർ 2, റിജാൽ അൽമ 2, ഹുത്ത ബനീ തമീം 2, ബല്ലസ്മർ 2, റഫ്ഹ 1, സുൽഫി 1, ദുർമ 1, താദിഖ് 1, മൻദഖ് 1, അൽദായർ 1, സാംത 1, ദർബ് 1, ഫുർസാൻ 1, ദൂമത് അൽജൻഡൽ 1, ദറഇയ 1, അൽ-ജഫർ 1.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.