Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇംറാൻ ഖാനെതിരായ...

ഇംറാൻ ഖാനെതിരായ വധശ്രമത്തെ സൗദി അപലപിച്ചു

text_fields
bookmark_border
ഇംറാൻ ഖാനെതിരായ വധശ്രമത്തെ സൗദി അപലപിച്ചു
cancel

യാംബു: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാനെതിരെ ഉണ്ടായ വധശ്രമത്തെ സൗദി അറേബ്യ അപലപിച്ചു. പാകിസ്താനിലെ വസീറാബാദ് നഗരത്തിൽ സഫർ അലി ഖാൻ ചൗക്കിൽ നടന്ന വധശ്രമത്തെ ശക്തമായി അപലപിക്കുന്നതായി വിദേശ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

അക്രമം, തീവ്രത, ഭീകരത എന്നിവക്കെതിരെ ശക്തമായ നിലപടെടുക്കാൻ പാകിസ്‌താന് കഴിയണമെന്നും അതിനായി രാജ്യം എടുക്കുന്ന എല്ലാ ശ്രമങ്ങൾക്കും സൗദി ഭരണകൂടം പിന്തുണ നൽകുമെന്നും പ്രസ്താവനയിൽ വിദേശ മന്ത്രാലയം വ്യക്തമാക്കി. പാകിസ്താൻ ജനതയുടെ സുരക്ഷക്കും സമൃദ്ധിക്കും വേണ്ട എല്ലാ സഹായ സഹകരണങ്ങളും സൗദി തുടരും.

രാജ്യ സുരക്ഷ, സ്ഥിരത, രാജ്യ വികസനം എന്നിവക്കായി പാക്കിസ്താൻ ജനതയോടൊപ്പം നിൽക്കുമെന്നതാണ് സൗദി അറേബ്യയുടെ പ്രഖ്യാപിത നിലപാടെന്നും സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaPakistan PM Imran Khan
News Summary - Saudi condemned the assassination attempt against Imran Khan
Next Story