Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഫലസ്തീനിൽ കുടിയേറ്റ...

ഫലസ്തീനിൽ കുടിയേറ്റ കേന്ദ്രങ്ങൾ ഇസ്രായേൽ നീക്കത്തെ അപലപിച്ച് സൗദി

text_fields
bookmark_border
Israel settlements
cancel
camera_alt

ഇ​സ്രാ​യേ​ൽ അ​ധി​നി​വി​ഷ്​​ട വെ​സ്​​റ്റ്​ ബാ​ങ്കി​ലെ അ​ന​ധി​കൃ​ത

കു​ടി​യേ​റ്റ കേ​ന്ദ്രം

റി​യാ​ദ്: അ​ധി​നി​വേ​ശ പ്ര​ദേ​ശ​ങ്ങ​ളി​ൽ പു​തി​യ കു​ടി​യേ​റ്റ കേ​ന്ദ്ര​ങ്ങ​ൾ സ്ഥാ​പി​ക്കാ​നു​ള്ള ഇ​സ്രാ​യേ​ൽ നീ​ക്ക​ത്തെ ശ​ക്തി​യാ​യി അ​പ​ല​പി​ച്ച് സൗ​ദി അ​റേ​ബ്യ. പ്ര​കോ​പ​ന​പ​ര​മാ​യ നീ​ക്ക​ങ്ങ​ളി​ൽ​നി​ന്ന് ഇ​സ്രാ​യേ​ൽ ഭ​ര​ണ​കൂ​ടം പി​ന്മാ​റ​ണ​മെ​ന്ന് സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

അ​റ​ബ് സ​മാ​ധാ​ന സം​രം​ഭ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള രാ​ഷ്​​ട്രീ​യ പ​രി​ഹാ​ര​ശ്ര​മ​ങ്ങ​ളെ തു​ര​ങ്കം വെ​ക്കു​ന്ന ന​ട​പ​ടി​യാ​ണി​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ മ​ന്ത്രാ​ല​യം അ​ധി​നി​വേ​ശ ഭ​ര​ണ​കൂ​ട​ത്തി​​ന്റെ ഭാ​ഗ​ത്തു​നി​ന്നു​ള്ള ലം​ഘ​ന​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹം ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. ഫ​ല​സ്തീ​ന്റെ ഭാ​ഗ​മാ​യ വെ​സ്​​റ്റ്​ ബാ​ങ്കി​ലെ നാ​ലു മേ​ഖ​ല​ക​ളി​ൽ 1,000 പാ​ർ​പ്പി​ട​ങ്ങ​ൾ നി​ർ​മി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി ഇ​സ്രാ​യേ​ൽ ഭ​ര​ണ​കൂ​ടം മു​ന്നോ​ട്ടു​പോ​കു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ട്.

അ​മേ​രി​ക്ക​യു​ടെ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്ന് അ​ന​ധി​കൃ​ത കു​ടി​യേ​റ്റ കേ​ന്ദ്ര​ങ്ങ​ളി​ലെ നി​ർ​മാ​ണം മ​ര​വി​പ്പി​ക്കു​മെ​ന്ന് ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നു. ഇ​തി​​ന്റെ ന​ഗ്​​ന​മാ​യ ലം​ഘ​ന​മാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​തെ​ന്ന് ഫ​ല​സ്തീ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് സൗ​ദി അ​റേ​ബ്യ​യു​ടെ പ്ര​തി​ക​ര​ണം. റ​മ​ദാ​ൻ മാ​സ​ത്തി​ന് മു​ന്നോ​ടി​യാ​യി വ​ർ​ധി​ച്ചു​വ​രു​ന്ന പി​രി​മു​റു​ക്ക​ങ്ങ​ൾ ശ​മി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഈ​ജി​പ്തി​ലെ ശ​റ​മു ശൈ​ഖി​ൽ ഇ​സ്രാ​യേ​ൽ, ഫ​ല​സ്തീ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ മാ​സം ജോ​ർ​ഡ​നി​ലെ അ​ഖ​ബ​യി​ൽ ന​ട​ന്ന ഉ​ച്ച​കോ​ടി​യി​ൽ വെ​സ്​​റ്റ്​ ബാ​ങ്കി​ലെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ത്തി​വെ​ക്കാ​മെ​ന്ന ഉ​റ​പ്പ് ഇ​സ്രാ​യേ​ൽ ലം​ഘി​ച്ച​തി​ലു​ള്ള പ്ര​തി​ഷേ​ധം ക​ന​ക്കു​ക​യാ​ണ്.

ഇ​ത് മേ​ഖ​ല​യെ വീ​ണ്ടും അ​സ്വ​സ്ഥ​മാ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സൗ​ദി അ​റേ​ബ്യ അ​ന്താ​രാ​ഷ്​​ട്ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PalestineIsraelSaudi Arabia
News Summary - Saudi condemns Israel's move to settlements in Palestine
Next Story