ഗസ്സയിലേക്കുള്ള സഹായം തടഞ്ഞതിനെ അപലപിച്ച് സൗദി
text_fieldsറിയാദ്: ഗസ്സ മുനമ്പിലേക്കുള്ള ദുരിതാശ്വാസ സഹായത്തിന്റെ പ്രവേശനം തടയാനുള്ള ഇസ്രായേൽ തീരുമാനത്തെ സൗദി അപലപിച്ചു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ് നമായ ലംഘനമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഫലസ്തീൻ ജനത തുറന്നുകാട്ടപ്പെടുന്ന മാനുഷിക ദുരന്തത്തിന്റെ വെളിച്ചത്തിൽ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ നേരിട്ടുള്ള ലംഘനവുമാണെന്നും ചൂണ്ടിക്കാട്ടി. ഈ ഗുരുതരമായ ഇസ്രായേലി ലംഘനങ്ങൾ അവസാനിപ്പിക്കാനും അന്താരാഷ്ട്ര ഉത്തരവാദിത്ത സംവിധാനങ്ങൾ സജീവമാക്കാനും സഹായത്തിന് സുസ്ഥിരമായ പ്രവേശനം ഉറപ്പാക്കാനും രാജ്യാന്തര സമൂഹത്തോടുള്ള ആഹ്വാനം സൗദി ആവർത്തിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.