കോവിഡ്: സൗദിയിൽ പുതിയ കേസുകൾ വീണ്ടും 500ന് മുകളിൽ
text_fieldsറിയാദ്: സൗദി അറേബ്യയിൽ കോവിഡ് വ്യാപനത്തിൽ നേരിയ വർധനവ്. ഒരാഴ്ചയിലേറെയായി 400ൽ താഴെയായിരുന്ന പുതിയ കേസുകൾ ബുധനാഴ്ച 501 ആയി ഉയർന്നു. 481 പേരാണ് പുതുതായി സുഖം പ്രാപിച്ചത്. 21 പേർ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ മരിച്ചു. ആകെ റിപ്പോർട്ട് ചെയ്ത 340,590 പോസിറ്റീവ് കേസുകളിൽ 326,820 പേർ രോഗമുക്തി നേടി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.1 ശതമാനമായി. ആകെ മരണസംഖ്യ 5108 ആയി. മരണനിരക്ക് 1.5 ശതമാനമായി. രോഗബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 8662 പേരാണ്.
അതിൽ 830 പേരുടെ നില ഗുരുതരമാണ്. ജിദ്ദ 2, മക്ക 2, ഹുഫൂഫ് 2, ത്വാഇഫ് 1, മുബറസ് 1, ഹാഇൽ 1, ബുറൈദ 1, അബഹ 2, ഹഫർ അൽബാത്വിൻ 1, നജ്റാൻ 1, ജീസാൻ 2, ബീഷ 1, അബൂ അരീഷ് 1, അറാർ 1, അൽറസ് 1, അൽജഫർ 1, അൽബാഹ 1 എന്നിവിടങ്ങളിലാണ് ബുധനാഴ്ച മരണങ്ങൾ സംഭവിച്ചത്. 24 മണിക്കൂറിനിടെ പുതിയ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മദീനയിലാണ്, 57. മക്ക 47, റിയാദ് 42, യാംബു 33, ഹുഫൂഫ് 25, ദമ്മാം 21, ജിദ്ദ 19, അബഹ 18, ബുറൈദ 17, മുബറസ് 13, ഖമീസ് മുശൈത്ത് 12, നജ്റാൻ 10, വാദി ദവാസിർ 9, അഖീഖ് 8 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം. ബുധനാഴ്ച നടത്തിയ 51,849 ടെസ്റ്റ് ഉൾപ്പെടെ രാജ്യത്ത് ഇതുവരെ നടന്ന ആകെ കോവിഡ് ടെസ്റ്റുകളുടെ എണ്ണം 7,161,827 ആയി.
saമരണം പ്രദേശം തിരിച്ച കണക്ക്:
റിയാദ് 1105, ജിദ്ദ 1002, മക്ക 786, ഹുഫൂഫ് 267, ത്വാഇഫ് 214, ദമ്മാം 140, മദീന 136, അബഹ 134, ജീസാൻ 131, ബുറൈദ 113, ഹഫർ അൽബാത്വിൻ 81, ഹാഇൽ 81, മുബറസ് 80, തബൂക്ക് 75, അറാർ 67, സബ്യ 49, മഹായിൽ 45, അൽബാഹ 44, അബൂ അരീഷ് 41, നജ്റാൻ 36, ഖത്വീഫ് 34, അൽറസ് 31, ഖമീസ് മുശൈത്ത് 30, സകാക 29, ബീഷ 29, ബെയ്ഷ് 27, വാദി ദവാസിർ 23, ഖർജ് 20, സാംത 20, അയൂൺ 19, അൽഖുവയ്യ 18, ഖോബാർ 15, ഉനൈസ 12, അൽമജാരിദ 11, റിജാൽ അൽമ 11, റഫ്ഹ 10, അൽഅർദ 9, അൽനമാസ് 8, അഹദ് മസറ 8, ജുബൈൽ 8, അഹദ് റുഫൈദ 7, ഹുറൈംല 6, ദർബ് 6, അൽ-ജഫർ 6, ദമദ് 5, ഖുറയാത് 5, സുൈലയിൽ 4, ഖുൻഫുദ 4, ശഖ്റ 4, മുസാഹ്മിയ 4, നാരിയ 4, യാംബു 3, അൽമദ്ദ 3, ഹുത്ത ബനീ തമീം 3, ദഹ്റാൻ 3, ബല്ലസ്മർ 3, ഹായ്ത് 3, സുൽഫി 3, അൽദായർ 3, റാബിഖ് 3, അൽബദാഇ 2, ഹുത്ത സുദൈർ 2, അയൂൺ അൽജുവ 2, തുവാൽ 2, ശറൂറ 2, അബ്ഖൈഖ് 2, ദുർമ 1, താദിഖ് 1, മൻദഖ് 1, ഫുർസാൻ 1, ദൂമത് അൽജൻഡൽ 1, ദറഇയ 1, അല്ലൈത് 1, ഖൈസൂമ 1, സാറാത് ഉബൈദ 1, ഖുൽവ 1, ഖഹ്മ 1, അൽഖൂസ് 1, തബർജൽ 1, ബഖഅ 1, തുറൈഫ് 1, ദഹ്റാൻ അൽജനൂബ് 1, അൽമദ്ദ 1.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.