Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ ഇന്നും...

സൗദിയിൽ ഇന്നും മുന്നൂറിന്​ മുകളിൽ കോവിഡ്​ കേസുകൾ

text_fields
bookmark_border
saudi covid
cancel

റിയാദ്​: സൗദി അറേബ്യയിൽ ബുധനാഴ്​ചയും മുന്നൂറിന്​ മുകളിൽ പുതിയ കോവിഡ്​ ബാധിതർ. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പ്രതിദിന കണക്ക്​ പ്രകാരം 306 പേർക്കാണ്​ പുതുതായി രോഗബാധ​ സ്ഥിരീകരിച്ചത്​. റിയാദിൽ മാത്രം 124 കേസുകളാണ്​ റിപ്പോർട്ട്​ ചെയ്​തത്​​. അതെസമയം രാജ്യത്താകെ രോഗമുക്തരുടെ എണ്ണവും ഉയർന്നിട്ടുണ്ട്​. 290 പേർ സുഖം പ്രാപിച്ചു. രാജ്യത്ത്​ വിവിധയിടങ്ങളിലായി മൂന്ന്​​ മരണങ്ങളും റിപ്പോർട്ട്​ ചെയ്​തു. ഇതോടെ രാജ്യത്ത്​ റിപ്പോർട്ട്​ ചെയ്​ത കോവിഡ്​ കേസുകളുടെ ആകെ എണ്ണം 368945 ഉം രോഗമുക്തരുടെ എണ്ണം 360400 ഉം ആയി.

ആകെ മരണസംഖ്യ 6386 ആയി ഉയർന്നു. അസുഖ ബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2159 ആയി കുറഞ്ഞു. ഇതിൽ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 379 ആണ്​​​. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്​. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്​തികരമാണ്​. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 97.7 ശതമാനവും മരണനിരക്ക്​ 1.7 ശതമാനവുമായി തുടരുന്നു​. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട്​ ചെയ്​ത പുതിയ കോവിഡ്​ കേസുകൾ: റിയാദ്​ 124, കിഴക്കൻ പ്രവിശ്യ 58, മക്ക 52, മദീന 13, അൽഖസീം 12, അസീർ 11, വടക്കൻ അതിർത്തി മേഖല 9, അൽബാഹ​ 6, ജീസാൻ 6, നജ്​റാൻ 5, തബൂക്ക്​ 5, അൽജൗഫ്​​ 3, ഹാഇൽ 2.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19saudi covid19
Next Story