സൗദിയിൽ ഇന്ന് രണ്ട് മരണം കൂടി; മരണ സംഖ്യ പത്തായി
text_fieldsറിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ഇന്ന് രണ്ട് മരണം കൂടി റിപ്പോർട്ട് ചെയ്തു. മദീനയിൽ രണ്ട് വിദേശികളാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധയാൽ ഇതുവരെ മരിച്ചവരുടെ എണ്ണം 10 ആയി. ഇന്ന് 50 പേർ കൂടി സുഖം പ്രാപിച്ചതോടെ ര ാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 165 ആയി ഉയർന്നു. 110 പേർക്ക് പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചതായും രാജ്യത്തെ ആക െ രോഗബാധിതരുടെ എണ്ണം 1563 ആയി ഉയർന്നതായും സൗദി ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുൽ അലി വാർത്താസേമ്മളനത്തിൽ അറിയിച്ചു.
രോഗമുക്തരൊഴികെ ബാക്കിയുള്ളവർ ചികിത്സയിൽ തുടരുകയാണ്. 31 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ആരോഗ്യമന്ത്രാലയത്തിെൻറ കീഴിലും സ്വന്തം വീടുകളിലും ക്വാറൈൻറനിൽ കഴിഞ്ഞ 22,000 ആളുകളിൽ പകുതിപേർക്ക് രോഗമില്ലെന്ന് ഉറപ്പുവരുത്തി. ബാക്കിയുള്ളവർ നിരീക്ഷണത്തിൽ തുടരുകയാണ്. തിങ്കളാഴ്ച പുതുതായി രോഗം സ്ഥിരീകരിച്ചതിൽ കൂടുതൽ കേസും റിയാദിൽ നിന്നാണ്. 33 പേരിലാണ് പുതുതായി ഇവിടെ രോഗം കണ്ടെത്തിയത്.
ജിദ്ദയിൽ 29ഉം മക്കയിൽ 20ഉം ഖത്വീഫിൽ ഏഴും അൽഖോബാറിൽ നാലും ദമ്മാമിലും മദീനയിലും മൂന്നുവീതവും ഹുഫൂഫ്, ദഹ്റാൻ എന്നിവിടങ്ങളിൽ രണ്ട് വീതവും അൽബദാഇ, അബഹ, ഖമീസ് മുശൈത്ത്, റാസതനൂറ, ഖഫ്ജി എന്നിവിടങ്ങളിൽ ഒാരോന്ന് വീതവും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ രണ്ട് പേർ കോവിഡ ബാധിത രാജ്യങ്ങളിൽ നിന്ന് സൗദിയിൽ തിരിച്ചെത്തിയവരും ബാക്കി 108 പേർ നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി ഇടപഴകിയതിലൂടെ രോഗം പകർന്നുകിട്ടിയവരുമാണ്.
മക്കയിലും മദീനയിലും ഏർപ്പെടുത്തിയ പോലെ 24 മണിക്കൂർ കർഫ്യൂ റിയാദിൽ നടപ്പാക്കുമോ എന്ന അൽഅറബിയ ചാനൽ പ്രതിനിധിയുടെ ചോദ്യത്തിന് മുൻകരുതൽ നടപടികളുടെ ഭാഗമായാണ് വിവിധ പ്രദേശങ്ങൾ തമ്മിലുള്ള യാത്രകൾ വിലക്കിയതെന്നും കർഫ്യൂ സമയം ദീർഘിപ്പിക്കണോ വേണ്ടേ എന്ന് തീരുമാനിക്കുന്നത് സ്ഥിതിഗതികൾ നിരന്തരം വിലയിരുത്തുന്നതിന് അനുസരിച്ചായിരിക്കുമെന്നും ഡോ. മുഹമ്മദ് അബ്ദുൽ അലി മറുപടി നൽകി.
കോവിഡ് സാഹചര്യങ്ങളും നടപടികളും പരിശോധിക്കാനും നിരന്തരം നിരീക്ഷിക്കാനും വിലയിരുത്താനും പ്രത്യേക സമിതിയും ശാസ്ത്രീയ സ്ഥാപനങ്ങളും രാജ്യത്ത് പ്രവർത്തിക്കുന്നുണ്ടെന്നും ആഗോള തലത്തിലും മേഖല, പ്രാദേശികതലങ്ങളിലും കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ നിരന്തരം വിലയിരുത്തലുകൾക്ക് വിധേയമാക്കുകയാണെന്നും അതനുസരിച്ചുള്ള നടപടികളാണ് ഒാരോ ദിവസവും കൈക്കൊള്ളുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് രോഗത്തെ കുറിച്ച് കേട്ടത് മുതൽ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ച ആദ്യരാജ്യങ്ങളിൽ തന്നെ മുൻപന്തിയിലാണ് സൗദി അറേബ്യയെന്നും നിയന്ത്രണ നടപടികൾ അക്ഷരംപ്രതി അനുസരിച്ച് പ്രതിരോധ പ്രവർത്തനങ്ങളുമായി ഉന്നതമായ നിലയിൽ സഹകരിക്കുന്ന രാജ്യത്തെ സ്വദേശികളും വിദേശികളുമായി മുഴുവൻ ജനതയോടും നന്ദി പ്രകടിപ്പിക്കുകയാണെന്നും ഡോ. മുഹമ്മദ് അബ്ദുൽ അലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.