Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ ഇന്ന്​ 38...

സൗദിയിൽ ഇന്ന്​ 38 മരണം; റിയാദിൽ​ രോഗികളുടെ എണ്ണത്തിൽ വൻ വർധന

text_fields
bookmark_border
സൗദിയിൽ ഇന്ന്​ 38 മരണം; റിയാദിൽ​ രോഗികളുടെ എണ്ണത്തിൽ വൻ വർധന
cancel

റിയാദ്​: സൗദി തലസ്ഥാന നഗരത്തിൽ രോഗികളുടെ എണ്ണത്തിൽ വൻവർധന. ലോക്​ഡൗൺ ഇളവിന്​ ശേഷം റിയാദിൽ നാൾക്കുനാൾ രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്​. വ്യാഴാഴ്​ച 1431 പേരിലാണ്​ രോഗം സ്ഥിരീകരിച്ചത്​. കോവിഡ്​ റിപ്പോർട്ട്​ ചെയ്​ത ശേഷമുള്ള രാജ്യത്തെ പ്രത്യേക പ്രദേശം തിരിച്ചുള്ള ഏറ്റവും വലിയ കണക്കാണ്​ റിയാദിൽ ദിനേന റിപ്പോർട്ട്​ ചെയ്​തുകൊണ്ടിരിക്കുന്നത്​.

ആരോഗ്യമുൻകരുതൽ നിർദേശങ്ങൾ പാലിക്കുന്നതിൽ ഒട്ടും തൽപരരല്ല റിയാദിലും ജിദ്ദയിലുമുള്ളവർ എന്ന്​ കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം കുറ്റപ്പെടുത്തിയിരുന്നു. ജിദ്ദയിൽ ക്രമേണ എണ്ണം കുറയുന്നതാണ്​ കണ്ടതെങ്കിലും റിയാദിൽ മറിച്ചാണ്​. തലസ്ഥാനനഗരം അപകടാവസ്ഥയിലേക്കാണ്​ നീങ്ങുന്നതെന്ന ആശങ്ക പരക്കുകയാണ്​.

രാജ്യമാകെയും കോവിഡ്​ വ്യാപനത്തിൽ കുറവുണ്ടാകുന്നില്ല. രോഗനിരക്കും മരണസംഖ്യയും ഉയരുകയാണ്​. 38 പേരാണ്​​​ വ്യാഴാഴ്​ച  മരിച്ചത്​. ഇതോടെ രാജ്യമാകെയുള്ള മരണം 857 ആയി. ജിദ്ദ (12), റിയാദ്​ (12), ഹുഫൂഫ്​ (4), മദീന (3), മക്ക (2), ദമ്മാം (1), ത്വാഇഫ്​ (1) എന്നിവിടങ്ങളിലാണ്​ മരണങ്ങൾ സംഭവിച്ചത്​.

3733 പേരിൽ പുതുതായി രോഗം കണ്ടെത്തി. 2065 പേർക്ക്​ രോഗം ഭേദമായി. ആകെ രോഗബാധിതരുടെ എണ്ണം 116021 ഉം രോഗമുക്തരുടെ എണ്ണം 80019 ഉം ആയി. 35145 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ തുടരുന്നു. അതിൽ 1738 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്​.

രോഗികളുടെ എണ്ണത്തിലെന്ന പോലെ മരണനിരക്കും റിയാദിൽ ഉയരുകയാണ്​. 24 മണിക്കൂറിനിടെ 12 പേർ മരിച്ചു. ഇവിടെ ആകെ മരണസംഖ്യ 80 ആയി. ഏറ്റവും കൂടുതൽ പേർ മക്കയിലാണ്​ മരിച്ചത്​; 306 പേർ. രണ്ടാം സ്ഥാനത്തുള്ള ജിദ്ദയിൽ 297 പേർ മരിച്ചു. രാജ്യത്തെ ചെറുതും വലുതുമായ 183 പട്ടണങ്ങളിലേക്ക്​ രോഗം പടർന്നു. പുതുതായി 22,500 സ്രവസാമ്പിളുകളാണ്​ പരിശോധിച്ചത്​. രാജ്യത്ത്​ ഇതുവരെ നടന്ന കോവിഡ്​ പരിശോധനകളുടെ എണ്ണം 10,42,312 ആയി.

പുതിയ രോഗികൾ:
റിയാദ്​ 1431, ജിദ്ദ 294, മക്ക 293, ദമ്മാം 214, ഹുഫൂഫ്​ 206, അൽഖോബാർ 100, ബുറൈദ 78, ത്വാഇഫ്​ 77, മദീന 74, അൽമുബറസ്​ 52, ഖത്വീഫ്​ 52, ദഹ്​റാൻ 50, ഹഫർ അൽബാത്വിൻ 47, തബൂക്ക്​ 45, ദറഇയ 40, അൽഖർജ്​ 34, ഖമീസ്​ മുശൈത്​ 32, വാദി അൽദവാസിർ 31, അബഹ 28, ജുബൈൽ 28, മുസാഹ്​മിയ 28, ഹുത്ത ബനീ തമീം 22, അൽഅയൂൻ 20, ബീഷ 20, ഹാഇൽ 20, ജീസാൻ 20, നജ്​റാൻ 19, റിഫാഇ അൽജംഷ്​ 19, റാസതനൂറ 17, അഫീഫ്​ 16, ഉനൈസ 15, അഹദ്​ റുഫൈദ 13, അൽറസ്​ 12, അൽഖഫ്​ജി 11, നാരിയ 11, നഫി 11, യാംബു 10, സബ്​യ 10, സുലൈയിൽ 10, മഹായിൽ 8, അൽബഷായർ 7, അൽഖൂസ്​ 6, ശറൂറ 6, അറാർ 6, ദവാദ്​മി 6, മജ്​മഅ 6, സുൽഫി 6, റൂമ 6, അൽബദാഇ 5, റിയാദ്​ അൽഖബ്​റ 5, ഖുറയാത്​ അൽഉൗല 5, സൽവ 5, സാജർ 5, അൽസഹൻ 4, സബ്​ത്​ അൽഅലായ 4, തബാല 4, അദ്ദർബ്​ 4, അല്ലൈത്​ 4, അൽഖുവയ്യ 4, അൽറയീൻ 4, അൽഅസിയ 4, ശഖ്​റ 4, വാദി അൽഫറഅ 3, അയൂൻ അൽജുവ 3, ഖുൻഫുദ 3, ദലം 3, അൽഹർജ 3, അൽനമാസ്​ 3, ദുർമ 3, റുവൈദ അൽഅർദ 3, അൽബാഹ 2, ബുഖൈരിയ 2, മിദ്​നബ്​ 2, അൽഖുർമ 2, അൽമുവയ്യ 2, തത്​ലീത്​ 2, അബ്​ഖൈഖ്​ 2, ഉറയറ 2, ദമാദ്​ 2, ഖുലൈസ്​ 2, യദമാഅ 2, അൽദിലം 2, ഹുറൈംല 2, മറാത്​ 2, മഖ്​വ 1, അൽഗാര 1, തബർജൽ 1, ഹനാഖിയ 1, മഹദ്​ അൽദഹബ്​ 1, അൽനാബാനിയ 1, ദറഇയ 1, മൻഫ അൽഹുദൈദ 1, അൽഖുറയാത്​ 1, അൽമുസൈലിഫ്​ 1, ദഹ്​റാൻ അൽജനൂബ്​ 1, സറാത്​ അബീദ 1, വാദി ബിൻ ഹഷ്​ബൽ 1, അൽബത്​ഹ 1, സഫ്​വ 1, അൽഷംലി 1, അൽഅയ്​ദാബി 1, അൽഹുറ 1, സാംത 1, അഹദ്​ മസ്​റഅ 1, റബിഗ്​ 1, ബദർ അൽജനൂബ്​ 1, അൽഖുവയ്യ 1, റഫ്​അ 1, ലൈല 1, ഹരീഖ്​ 1, താദിഖ്​ 1, വുതലേൻ 1. 

മരണസംഖ്യ:
മക്ക 306, ജിദ്ദ 297, റിയാദ്​ 80, മദീന 64, ദമ്മാം 32, ഹുഫൂഫ്​ 18, ത്വാഇഫ്​ 9, തബൂക്ക്​ 8, ബുറൈദ 6, ബീഷ 5, അൽഖോബാർ 4, ഖത്വീഫ് 4​, അറാർ 3, ജുബൈൽ 3, ജീസാൻ 3, ഹഫർ അൽബാത്വിൻ 2, യാംബു 2, സബ്​യ 2, ഖമീസ്​ മുശൈത്ത് 1​, അൽബദാഇ 1, വാദി ദവാസിർ 1, റഫ്​ഹ 1, അൽഖർജ്​ 1, നാരിയ 1, ഹാഇൽ 1, ഖുൻഫുദ 1.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudijidhaRiyadhmalayalam newscovid 19
News Summary - saudi covid 19 updates
Next Story