സൗദിയിൽ ഇന്ന് 303 പേർക്ക് കോവിഡ്
text_fieldsറിയാദ്: സൗദി അറേബ്യയിൽ വ്യാഴാഴ്ച 303 പേർക്ക് പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചു. റിയാദിലാണ് കൂടുതൽ രോഗികളും. അതെസമയം രാജ്യത്താകെ രോഗമുക്തരുടെ എണ്ണം ഉയരുന്നുണ്ട്. 297 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധയിടങ്ങളിലായി മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ ആകെ എണ്ണം 369248 ഉം രോഗമുക്തരുടെ എണ്ണം 360697 ഉം ആയി. ആകെ മരണസംഖ്യ 6389 ആയി ഉയർന്നു.
അസുഖ ബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2162 ആയി കുറഞ്ഞു. ഇതിൽ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 395 ആണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.7 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു.
24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകൾ: റിയാദ് 126, കിഴക്കൻ പ്രവിശ്യ 58, മക്ക 51, മദീന 21, അസീർ 11, ഹാഇൽ 9, അൽഖസീം 7, വടക്കൻ അതിർത്തി മേഖല 5, നജ്റാൻ 4, അൽബാഹ 3, ജീസാൻ 3, തബൂക്ക് 3, അൽജൗഫ് 2.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.