Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാംബുവിൽ മരിച്ച കൊല്ലം...

യാംബുവിൽ മരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം ജിദ്ദയിൽ സംസ്കരിച്ചു

text_fields
bookmark_border
യാംബുവിൽ മരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം ജിദ്ദയിൽ സംസ്കരിച്ചു
cancel

യാംബു: കഴിഞ്ഞ മാസം 13 ന് യാംബുവിൽ മരിച്ച കൊല്ലം സ്വദേശി മയ്യനാട് കാക്കോട്ടുമല സ്വദേശി ജോഹോസ്‌ വീട്ടിൽ ജോളി ഫ്രാൻസിസി​െൻറ (53) മൃതദേഹം ജിദ്ദയിൽ സംസ്കരിച്ചു. ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ചികിത്സയിൽ കഴിയവെ ശ്വാസതടസ്സം കാരണം താമസസ്ഥലത്ത് വെച്ചാണ് അദ്ദേഹം മരിച്ചത്.

നടപടികൾ പൂർത്തിയാക്കാൻ കമ്പനി അധികൃതർ സജീവമായി രംഗത്തുണ്ടായിരുന്നു. മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കി വ്യാഴാഴ്ചയാണ് ജിദ്ദ മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള പൊതു ശ്മശാനത്തിൽ കോവിഡ് മുൻകരുതലുകൾ പാലിച്ച് ഇദ്ദേഹത്തി​െൻറ മൃതദേഹം സംസ്കരിച്ചത്. 23 വർഷമായി യാംബുവിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi covidcovid death in saudi
News Summary - saudi covid death kollam native
Next Story