സൗദി അറേബ്യയിൽ 1032 പേർക്ക് കോവിഡ് മുക്തി
text_fieldsറിയാദ്: സൗദി അറേബ്യയിൽ വ്യാഴാഴ്ച 1032 പേർ കോവിഡ് മുക്തി നേടി. 708 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 24 മരണം രേഖപ്പെടുത്തി. ഇതോടെ ആകെ മരണസംഖ്യ 4189 ഉം കോവിഡ് ബാധിതരുടെ എണ്ണം 323,720 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 299,998 ഉം ആയി. നിലവിൽ വിവിധ ആശുപത്രികളിലും മറ്റും ചികിത്സയിലുള്ളവരുടെ എണ്ണം 19,533 ആയി കുറഞ്ഞു. ഇവരിൽ 1363 പേരുടെ നില ഗുരുതരമാണ്.
രാജ്യത്തെ രോഗമുക്തി നിരക്ക് 92.7 ശതമാനമാണ്. ജിദ്ദ 3, മക്ക 1, ബുറൈദ 1, അബഹ 5, ഹ-ഫർ അൽബാത്വിൻ 2, തബൂക്ക് 1, ജീസാൻ 3, ബെയ്ഷ് 1, വാദി ദവാസിർ 1, അബൂ അരീഷ് 1, സബ്യ 2, സാംത 1, തുവാൽ 1, തബർജൽ 1 എന്നിവിടങ്ങളിലാണ് പുതുതായി മരണം സംഭവിച്ചത്. അതെസമയം റിയാദ് നഗരത്തിൽ മാത്രം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1000 ആയി.
വ്യാഴാഴ്ച പുതിയ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് ജിദ്ദയിലാണ്, 61. ഹുഫൂഫ് 53, മദീന 48, ദമ്മാം 44, ഖത്വീഫ് 44, ഹാഇൽ 40, റിയാദ് 38, ഖോബാർ 34, മക്ക 34, മക്ക 29, അറാർ 25 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,291 കോവിഡ് ടെസ്റ്റുകൾ നടത്തി. ഇതുവരെ രാജ്യത്തുണ്ടായ ആകെ ടെസ്റ്റുകളുടെ എണ്ണം 5,589,493 ആയി.
മരണം പ്രദേശം തിരിച്ച കണക്ക്:
റിയാദ് 1002, ജിദ്ദ 854, മക്ക 667, ഹുഫൂഫ് 228, ത്വാഇഫ് 179, മദീന 129, ദമ്മാം 121, ബുറൈദ 81, ജീസാൻ 71, തബൂക്ക് 63, അറാർ 60, മുബറസ് 59, ഹഫർ അൽബാത്വിൻ 56, ഹാഇൽ 52, അബഹ 56, മഹായിൽ 40, ഖത്വീഫ് 31, സബ്യ 33, അൽബാഹ 30, സകാക 24, അൽറസ് 22, ഖമീസ് മുശൈത്ത് 22, വാദി ദവാസിർ 23, ബീഷ 22, ബെയ്ഷ് 21, അബൂ അരീഷ് 21, ഖർജ് 18, അൽഖുവയ്യ 17, ഖോബാർ 15, അയൂൺ 14, നജ്റാൻ 12, ഉനൈസ 11, അൽമജാരിദ 10, സാംത 11, അൽഅർദ 7, റിജാൽ അൽമ 7, ഹുറൈംല 6, അൽനമാസ് 6, അഹദ് റുഫൈദ 6, ജുബൈൽ 5, സുൈലയിൽ 4, ദർബ് 4, ഖുൻഫുദ 4, ശഖ്റ 4, അൽ-ജഫർ 4, റഫ്ഹ 4, നാരിയ 3, യാംബു 3, അൽമദ്ദ 3, മുസാഹ്മിയ 3, ഹുത്ത ബനീ തമീം 3, ദഹ്റാൻ 3, ഖുറയാത് 3, ബല്ലസ്മർ 3, അൽബദാഇ 2, ഹുത്ത സുദൈർ 2, അൽദായർ 2, സുൽഫി 2, ദുർമ 1, താദിഖ് 1, മൻദഖ് 1, ഫുർസാൻ 1, ദൂമത് അൽജൻഡൽ 1, ദറഇയ 1, അല്ലൈത് 1, ഖൈസൂമ 1, അയൂൺ അൽജുവ 1, സാറാത് ഉബൈദ 1, അഹദ് മസാറ 1, റാബിഖ് 1, തുവാൽ 2, ഖുൽവ 1, ഖഹ്മ 1, ശറൂറ 1, ദമാദ് 1, അൽഖൂസ് 1, തബർജൽ 1.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.