സൗദി അറേബ്യയിൽ 1454 പേർ കോവിഡ് മുക്തരായി
text_fieldsറിയാദ്: സൗദിയിൽ വ്യാഴാഴ്ച 1454 പേർ കോവിഡ് മുക്തരായി. പുതുതായി 833 പേർക്ക് രോഗം സ്ഥിരീകരിച്ചു. 26 പേർ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി മരണത്തിന് കീഴടങ്ങി. രാജ്യത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം 3,18,319 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 2,93,964 ഉം ആയി. ഇതുവരെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 3982 ആയി ഉയർന്നു. നിലവിൽ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിലുള്ളവരുടെ എണ്ണം 20,373 ആയി കുറഞ്ഞു. ഇവരിൽ 1495 പേരുടെ നില ഗുരുതരമാണെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്.
രാജ്യത്തെ രോഗമുക്തി നിരക്ക് 92.3 ശതമാനമായി. മരണനിരക്ക് 1.2 ശതമാനമാണ്. റിയാദ് 2, ജിദ്ദ 5, മക്ക 4, ഹുഫൂഫ് 2, മുബറസ് 1, അബഹ 3, വാദി ദവാസിർ 1, ബീഷ 1, അൽറസ് 1, അൽജഫർ 1, അയൂൺ 2, അൽബാഹ 2, മഹായിൽ 2 എന്നിവിടങ്ങളിലാണ് പുതുതായി മരണം സംഭവിച്ചത്. വ്യാഴാഴ്ച പുതിയ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മക്കയിലാണ്, 82. മദീന 74, ദമ്മാം 48, ഹുഫൂഫ് 46, ദഹ്റാൻ 45, റിയാദ് 37, ജിദ്ദ 31, മുബറസ് 30, താഇഫ് 27, യാംബു 26 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം. 24 മണിക്കൂറിനിടെ 48,653 കോവിഡ് ടെസ്റ്റുകൾ നടന്നു. ഇതോടെ രാജ്യത്ത് ആകെ നടത്തിയ ടെസ്റ്റുകളുടെ എണ്ണം 5,261,814 ആയി.
മരണം പ്രദേശം തിരിച്ച കണക്ക്:
റിയാദ് 991, ജിദ്ദ 822, മക്ക 654, ഹുഫൂഫ് 217, ത്വാഇഫ് 174, മദീന 128, ദമ്മാം 121, ബുറൈദ 77, തബൂക്ക് 59, അറാർ 55, മുബറസ് 56, ജീസാൻ 52, ഹാഇൽ 49, ഹഫർ അൽബാത്വിൻ 47, മഹായിൽ 37, ഖത്വീഫ് 31, അൽബാഹ 27, സബ്യ 26, അബഹ 25, വാദി ദവാസിർ 22, സകാക 21, അൽറസ് 21, ബീഷ 20, ഖമീസ് മുശൈത്ത് 20, അബൂ അരീഷ് 18, ബെയ്ഷ് 18, ഖർജ് 17, അൽഖുവയ്യ 17, ഖോബാർ 15, അയൂൺ 14, നജ്റാൻ 12, അൽമജാരിദ 10, ഉനൈസ 10, സാംത 7, ഹുറൈംല 6, റിജാൽ അൽമ 6, ജുബൈൽ 5, അൽനമാസ് 5, സുൈലയിൽ 4, അഹദ് റുഫൈദ 4, ദർബ് 4, ഖുൻഫുദ 4, ശഖ്റ 4, അൽഅർദ 4, അൽ-ജഫർ 4, നാരിയ 3, യാംബു 3, അൽമദ്ദ 3, മുസാഹ്മിയ 3, ഹുത്ത ബനീ തമീം 3, ദഹ്റാൻ 3, അൽബദാഇ 2, ഖുറയാത് 2, ഹുത്ത സുദൈർ 2, ബല്ലസ്മർ 2, അൽദായർ 2, റഫ്ഹ 1, സുൽഫി 2, ദുർമ 1, താദിഖ് 1, മൻദഖ് 1, ഫുർസാൻ 1, ദൂമത് അൽജൻഡൽ 1, ദറഇയ 1, അല്ലൈത് 1, ഖൈസൂമ 1, അയൂൺ അൽജുവ 1, സാറാത് ഉബൈദ 1.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.