കോവിഡ്; സൗദിയിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 35,000 കവിഞ്ഞു
text_fieldsജിദ്ദ: സൗദിയിൽ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 35,000 കവിഞ്ഞു. നിലവിൽ 35,108 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇവരിൽ 262 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.
പുതുതായി 5,499 രോഗികളും 2,978 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,99,044 ഉം രോഗമുക്തരുടെ എണ്ണം 5,55,035 ഉം ആയി. പുതുതായി രണ്ട് മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 8,901 ആയി.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 92.65 ശതമാനവും മരണനിരക്ക് 1.48 ശതമാനവുമാണ്. പുതുതായി റിയാദിൽ 1,565 ഉം ജിദ്ദയിൽ 877 ഉം മക്കയിൽ 474 ഉം മദീനയിൽ 239 ഉം ദമ്മാമിൽ 198 ഉം ത്വാഇഫിൽ 137 ഉം പേർക്ക് പുതുതായി രോഗം ബാധിച്ചു. സൗദി അറേബ്യയിൽ ഇതുവരെ 5,33,62,371 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,51,68,391 ആദ്യ ഡോസും 2,34,15,422 രണ്ടാം ഡോസും 47,78,558 ബൂസ്റ്റർ ഡോസുമാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.