കോവിഡ്; സൗദിയിൽ നിലവിൽ 114 ഗുരുതര രോഗികൾ
text_fieldsജിദ്ദ: സൗദിയിൽ ഇന്ന് 831 പുതിയ കോവിഡ് രോഗികളും 804 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,83,907 ഉം രോഗമുക്തരുടെ എണ്ണം 7,64,898 ഉം ആയി. രണ്ട് മരണവും പുതുതായി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 9,185 ആയി. നിലവിൽ 9,824 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 114 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു. സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 97.57 ശതമാനവും മരണനിരക്ക് 1.17 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 376, ദമ്മാം 109, ജിദ്ദ 104, ഹുഫൂഫ് 44, മക്ക 23, അബഹ 23, മദീന 20, അൽഖർജ് 11, ത്വാഇഫ് 9, ദഹ്റാൻ 9.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.