കോവിഡ്; സൗദിയിൽ പുതിയ രോഗികളുടെ എണ്ണത്തിൽ കാര്യമായ മാറ്റമില്ല. രോഗമുക്തി കൂടി
text_fieldsജിദ്ദ: സൗദി അറേബ്യയിൽ ദൈനംദിന പുതിയ കോവിഡ് രോഗികളുടെ എണ്ണത്തിൽ കാര്യമായ മാറ്റമില്ലാതെ തുടരുന്നു. ഇന്ന് 929 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 806 പേർ പുതുതായി രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് അകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 4,01,157 ആയി. ആകെ രോഗമുക്തരുടെ എണ്ണം 3,85,441 ആയി. ചികിത്സയിലുണ്ടായിരുന്നവരിൽ 8 പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് ആകെ മരണസംഖ്യ 6,781 ആയി.
വിവിധ ആശുപത്രികളിലും മറ്റുമായി 8,935 പേർ ചികിത്സയിലുണ്ട്. ഇവരിൽ 986 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.4 ശതമാനവും മരണനിരക്ക് 1.69 ശതമാനവുമാണ്. കൂടുതൽ രോഗികൾ റിയാദ് പ്രവിശ്യയിലാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 443, മക്ക 172, കിഴക്കൻ പ്രവിശ്യ 130, മദീന 30, അസീർ 26, തബൂക്ക് 24, ജീസാൻ 22, ഹാഇൽ 22, അൽ ഖസീം 21, വടക്കൻ അതിർത്തി മേഖല 11, നജ്റാൻ 11, അൽബാഹ 11. അൽ ജൗഫ് 6.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.