സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു
text_fieldsറിയാദ്: സൗദി അറേബ്യയിൽ പുതിയ രോഗികളുടെയും ചികിത്സയിൽ കഴിയുന്നവരുടെയും എണ്ണത്തിൽ കാര്യമായ കുറവ്. ബുധനാഴ്ച പുതുതായി രോഗബാധ സ്ഥിരീകരിച്ചത് 418 പേർക്ക് മാത്രമാണ്. അതെസമയം നേരത്തെ രോഗം ബാധിച്ച് രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റും കഴിയുന്നവരുടെ എണ്ണം 10683 ആയും കുറഞ്ഞു. ഇതിൽ 993 പേർക്ക് മാത്രമാണ് ഗുരുതര സ്ഥിതിയുള്ളത്.
24 മണിക്കൂറിനിടെ 612 കോവിഡ് ബാധിതർ സുഖം പ്രാപിക്കുകയും 29 പേർ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ മരിക്കുകയും ചെയ്തു. ആകെ റിപ്പോർട്ട് ചെയ്ത 334,605 പോസിറ്റീവ് കേസുകളിൽ 319154 പേർ രോഗമുക്തി നേടി. ആകെ മരണസംഖ്യ 4768 ആയി ഉയർന്നു. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 95.4 ശതമാനമായി ഉയർന്നു. 1.4 ശതമാനമാണ് മരണനിരക്ക്. റിയാദ് 4, ജിദ്ദ 5, മക്ക 2, ഹുഫൂഫ് 1, ദമ്മാം 1, ത്വാഇഫ് 1, മുബറസ് 1, അബൂ അരീഷ് 1, ദമദ് 1, ഖമീസ് മുശൈത്ത് 1, ഹാഇൽ 1, ബുറൈദ 1, അബഹ 2, ഹഫർ അൽബാത്വിൻ 1, തബൂക്ക് 1, ജീസാൻ 2, മഹായിൽ 1, സാംത 1 എന്നിവിടങ്ങളിലാണ് ബുധനാഴ്ച മരണങ്ങൾ സംഭവിച്ചത്. 24 മണിക്കൂറിനിടെ പുതിയ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് ജിദ്ദയിലാണ്, 43. മക്ക 31, റിയാദ് 31, യാംബു 29, ഹുഫൂഫ് 25, മദീന 23, ബൽജുറഷി 21, ദമ്മാം 21, ഖമീസ് മുശൈത്ത് 15, ജീസാൻ 15, അബഹ 12, മുബറസ് 11, ഖഫ്ജി 10, അല്ലൈത് 6 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം. ബുധനാഴ്ച 47,320 സാമ്പിളുകളുടെ പരിശോധന കൂടി നടന്നതോടെ രാജ്യത്ത് ഇതുവരെ നടന്ന മൊത്തം പരിശോധനകളുടെ എണ്ണം 6,491,493 ആയി.
മരണം പ്രദേശം തിരിച്ച കണക്ക്:
റിയാദ് 1076, ജിദ്ദ 952, മക്ക 747, ഹുഫൂഫ് 249, ത്വാഇഫ് 203, ദമ്മാം 136, മദീന 133, അബഹ 112, ജീസാൻ 106, ബുറൈദ 98, മുബറസ് 76, ഹാഇൽ 70, തബൂക്ക് 69, ഹഫർ അൽബാത്വിൻ 69, അറാർ 63, സബ്യ 43, മഹായിൽ 43, അൽബാഹ 37, ഖത്വീഫ് 34, അബൂ അരീഷ് 32, സകാക 27, ബീഷ 27, ഖമീസ് മുശൈത്ത് 27, അൽറസ് 25, ബെയ്ഷ് 24, വാദി ദവാസിർ 23, ഖർജ് 20, അൽഖുവയ്യ 18, സാംത 18, നജ്റാൻ 16, അയൂൺ 17, ഖോബാർ 15, ഉനൈസ 12, അൽമജാരിദ 11, റിജാൽ അൽമ 9, അൽനമാസ് 8, അൽഅർദ 7, റഫ്ഹ 7, ഹുറൈംല 6, അഹദ് റുഫൈദ 6, ദർബ് 6, ജുബൈൽ 5, അൽ-ജഫർ 5, സുൈലയിൽ 4, ഖുൻഫുദ 4, അഹദ് മസാറ 4, ശഖ്റ 4, മുസാഹ്മിയ 4, ദമദ് 4, നാരിയ 3, യാംബു 3, അൽമദ്ദ 3, ഹുത്ത ബനീ തമീം 3, ദഹ്റാൻ 3, ഖുറയാത് 3, ബല്ലസ്മർ 3, ഹായ്ത് 3, സുൽഫി 3, അൽദായർ 3, അൽബദാഇ 2, ഹുത്ത സുദൈർ 2, അയൂൺ അൽജുവ 2, തുവാൽ 2, റാബിഖ് 2, ശറൂറ 2, ദുർമ 1, താദിഖ് 1, മൻദഖ് 1, ഫുർസാൻ 1, ദൂമത് അൽജൻഡൽ 1, ദറഇയ 1, അല്ലൈത് 1, ഖൈസൂമ 1, സാറാത് ഉബൈദ 1, ഖുൽവ 1, ഖഹ്മ 1, അൽഖൂസ് 1, തബർജൽ 1, ബഖഅ 1, അബ്ഖൈഖ് 1.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.