സൗദിയിൽ 557 കോവിഡ് ബാധിതർ സുഖം പ്രാപിച്ചു
text_fieldsറിയാദ്: സൗദി അറേബ്യയിൽ ചൊവ്വാഴ്ച 557 കോവിഡ് ബാധിതർ സുഖം പ്രാപിച്ചു. 477 പോസിറ്റീവ് കേസുകൾ പുതുതായി രജിസ്റ്റർ ചെയ്തു. 25 പേർ കോവിഡ് ബാധിച്ച് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ മരിച്ചു. ആകെ റിപ്പോർട്ട് ചെയ്ത 337,243 പോസിറ്റീവ് കേസുകളിൽ 322612 പേർ രോഗമുക്തി നേടി. ആകെ മരണസംഖ്യ 4923 ആയി ഉയർന്നു. രോഗബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 9708 പേരാണ്. അതിൽ 932 പേരുടെ നില ഗുരുതരമാണ്.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 95.8 ശതമാനമായി. മരണനിരക്ക് 1.5 ശതമാനമായും ഉയർന്നു. റിയാദ് 3, ജിദ്ദ 5, മക്ക 4, ഹുഫൂഫ് 1, ത്വാഇഫ് 2, ജുബൈൽ 1, ബുറൈദ 1, അബഹ 1, ഹഫർ അൽബാത്വിൻ 1, നജ്റാൻ 1, ജീസാൻ 2, ബെയ്ഷ് 1, അൽറസ് 1, അൽബാഹ 1 എന്നിവിടങ്ങളിലാണ് ചൊവ്വാഴ്ച മരണങ്ങൾ സംഭവിച്ചത്. 24 മണിക്കൂറിനിടെ പുതിയ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മദീനയിലാണ്, 71. മക്ക 46, ഹുഫൂഫ് 36, യാംബു 29, റിയാദ് 28, ബൽജുറഷി 23, ദമ്മാം 22, അബഹ 21, ഖമീസ് മുശൈത്ത് 14, ജീസാൻ 14, ദഹ്റാൻ 13, ജിദ്ദ 12, ഹാഇൽ 11, നജ്റാൻ 10 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം. ചൊവ്വാഴ്ച 50,785 സാമ്പിളുകളുടെ പരിശോധന കൂടി നടന്നതോടെ രാജ്യത്ത് ഇതുവരെ നടന്ന മൊത്തം പരിശോധനകളുടെ എണ്ണം 6,775,933 ആയി.
മരണം പ്രദേശം തിരിച്ച കണക്ക്:
റിയാദ് 1098, ജിദ്ദ 975, മക്ക 764, ഹുഫൂഫ് 257, ത്വാഇഫ് 209, ദമ്മാം 140, മദീന 134, അബഹ 125, ജീസാൻ 116, ബുറൈദ 105, മുബറസ് 77, ഹാഇൽ 73, ഹഫർ അൽബാത്വിൻ 72, തബൂക്ക് 71, അറാർ 64, സബ്യ 46, മഹായിൽ 43, അൽബാഹ 40, ഖത്വീഫ് 34, അബൂ അരീഷ് 34, ഖമീസ് മുശൈത്ത് 29, സകാക 27, ബീഷ 27, അൽറസ് 27, ബെയ്ഷ് 26, നജ്റാൻ 26, വാദി ദവാസിർ 23, ഖർജ് 20, സാംത 19, അൽഖുവയ്യ 18, അയൂൺ 18, ഖോബാർ 15, ഉനൈസ 12, അൽമജാരിദ 11, റിജാൽ അൽമ 10, അൽനമാസ് 8, റഫ്ഹ 8, അൽഅർദ 7, ജുബൈൽ 7, ഹുറൈംല 6, അഹദ് റുഫൈദ 6, ദർബ് 6, അൽ-ജഫർ 5, അഹദ് മസറ 5, ദമദ് 5, സുൈലയിൽ 4, ഖുൻഫുദ 4, ശഖ്റ 4, മുസാഹ്മിയ 4, നാരിയ 3, യാംബു 3, അൽമദ്ദ 3, ഹുത്ത ബനീ തമീം 3, ദഹ്റാൻ 3, ഖുറയാത് 3, ബല്ലസ്മർ 3, ഹായ്ത് 3, സുൽഫി 3, അൽദായർ 3, അൽബദാഇ 2, ഹുത്ത സുദൈർ 2, അയൂൺ അൽജുവ 2, തുവാൽ 2, റാബിഖ് 2, ശറൂറ 2, അബ്ഖൈഖ് 2, ദുർമ 1, താദിഖ് 1, മൻദഖ് 1, ഫുർസാൻ 1, ദൂമത് അൽജൻഡൽ 1, ദറഇയ 1, അല്ലൈത് 1, ഖൈസൂമ 1, സാറാത് ഉബൈദ 1, ഖുൽവ 1, ഖഹ്മ 1, അൽഖൂസ് 1, തബർജൽ 1, ബഖഅ 1, തുറൈഫ് 1.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.