Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ 44 പേർക്ക്​...

സൗദിയിൽ 44 പേർക്ക്​ കോവിഡ്

text_fields
bookmark_border
saudi covid
cancel

റിയാദ്: സൗദി അറേബ്യയിൽ കോവിഡ്​ ബാധിതരിൽ 41 പേർ രോഗമുക്തി നേടി. 44 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. രോഗ​ബാധിതരിൽ ഒരാൾ മരിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,49,192 ഉം രോഗമുക്തരുടെ എണ്ണം 5,37,201 ഉം ആയി. ആകെ മരണസംഖ്യ 8,811 ആയി ഉയർന്നു. ​

ചികിത്സയിൽ കഴിയുന്നവരിൽ 51 പേരുടെ നില ഗുരുതരമാണ്​. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്​. ബാക്കിയുള്ളവരുടെ നില തൃപ്​തികരമാണ്​. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: ജിദ്ദ 12, റിയാദ് 11, മഹായിൽ 3, ബത്​ഹ 2, മക്ക 2, യാംബു​ 2, ജുബൈൽ 2, മറ്റ്​ 10 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ.

സൗദി അറേബ്യയിൽ ഇതുവരെ 46,637,027 ഡോസ് കോവിഡ്​ വാക്​സിൻ വിതരണം ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi covid
News Summary - saudi covid update
Next Story