സൗദിയിൽ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം പതിനയ്യായിരം കവിഞ്ഞു
text_fieldsജിദ്ദ: സൗദിയിൽ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം പതിനയ്യായിരം കവിഞ്ഞു. നിലവിൽ 15,601 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇവരിൽ 117 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.
പുതുതായി രാജ്യത്ത് 3,168 രോഗികളും 608 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,68,650 ഉം രോഗമുക്തരുടെ എണ്ണം 5,44,161 ഉം ആയി.
പുതുതായി രണ്ട് മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 8,888 ആയി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 95.69 ശതമാനവും മരണനിരക്ക് 1.56 ശതമാനവുമാണ്. പുതുതായി റിയാദിൽ 921 ഉം ജിദ്ദയിൽ 621 ഉം മക്കയിൽ 344 ഉം ഹുഫൂഫിൽ 166 ഉം ദമ്മാമിൽ 114 ഉം മദീനയിൽ 100 ഉം പേർക്ക് രോഗം ബാധിച്ചു. സൗദി അറേബ്യയിൽ ഇതുവരെ 5,20,27,129 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,50,81,182 ആദ്യ ഡോസും 2,32,87,932 രണ്ടാം ഡോസും 36,58,015 ബൂസ്റ്റർ ഡോസുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.