Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ പ്രതിദിന...

സൗദിയിൽ പ്രതിദിന കോവിഡ് രോഗികൾ 6000ത്തോട് അടുക്കുന്നു

text_fields
bookmark_border
സൗദിയിൽ പ്രതിദിന കോവിഡ് രോഗികൾ 6000ത്തോട് അടുക്കുന്നു
cancel

ജിദ്ദ: സൗദിയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 6,000ത്തോട് അടുക്കുന്നു. പുതുതായി 5,928 പുതിയ രോഗികളും 4,981 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 6,32,736 ഉം രോഗമുക്തരുടെ എണ്ണം 5,78,812 ഉം ആയി.

പുതുതായി രണ്ട് മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 8,912 ആയി. നിലവിൽ 45,012 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 492 പേരുടെ നില ഗുരുതരമാണ്.

ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 91.47 ശതമാനവും മരണനിരക്ക് 1.40 ശതമാനവുമാണ്. പുതുതായി റിയാദിൽ 1,525 ഉം ജിദ്ദയിൽ 753 ഉം മക്കയിൽ 332 ഉം മദീനയിൽ 281 ഉം ദമ്മാമിൽ 214 ഉം ഹുഫൂഫിൽ 211 ഉം റാബിഖിൽ 122 ഉം പേർക്ക് രോഗം ബാധിച്ചു.

സൗദി അറേബ്യയിൽ ഇതുവരെ 5,44,17,245 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,52,40,141 ആദ്യ ഡോസും 2,35,07,505 രണ്ടാം ഡോസും 56,69,599 ബൂസ്റ്റർ ഡോസുമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid 19
News Summary - saudi covid update
Next Story