Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ ഗുരുതര കോവിഡ്...

സൗദിയിൽ ഗുരുതര കോവിഡ് രോഗികളുടെ എണ്ണം 1000 പിന്നിട്ടു

text_fields
bookmark_border
covid hospital
cancel

ജിദ്ദ: സൗദിയിൽ ഗുരുതര കോവിഡ് രോഗികളുടെ എണ്ണം 1000 പിന്നിട്ടു. 1,002 പേരാണ് നിലവിൽ ഗുരുതരാവസ്ഥയിൽ ഉള്ളത്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.

പുതുതായി രാജ്യത്ത് 4,092 കോവിഡ് രോഗികളും 4,604 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ സൗദിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 6,95,217 ഉം രോഗമുക്തരുടെ എണ്ണം 6,49,334 ഉം ആയി. പുതുതായി രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 8,943 ആയി.

നിലവിൽ 36,940 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 93.40 ശതമാനവും മരണനിരക്ക് 1.28 ശതമാനവുമാണ്.

രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 1,408, ജിദ്ദ 325, ദമ്മാം 272, ഹുഫൂഫ് 172, മക്ക 122, ജിസാൻ 101, മദീന 86.

സൗദി അറേബ്യയിൽ ഇതുവരെ 5,77,01,653 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,55,92,472 ആദ്യ ഡോസും 2,37,29,950 രണ്ടാം ഡോസും 83,79,231 ബൂസ്റ്റർ ഡോസുമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid 19
News Summary - saudi covid update
Next Story