Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2022 1:38 PM GMT Updated On
date_range 31 March 2022 1:38 PM GMTകോവിഡ്; സൗദിയിൽ ഇന്ന് 107 പുതിയ രോഗികളും 242 രോഗമുക്തിയും
text_fieldsbookmark_border
Listen to this Article
ജിദ്ദ: സൗദിയിൽ പുതുതായി 107 പുതിയ രോഗികളും 242 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,50,814 ഉം രോഗമുക്തരുടെ എണ്ണം 7,34,283 ഉം ആയി. രണ്ട് മരണവും പുതുതായി രേഖപ്പെടുത്തി. ഇതോടെ രാജ്യത്തെ ആകെ മരണം 9,045 ആയി.
നിലവിൽ 7,486 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 115 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു.
സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 97.8 ശതമാനവും മരണനിരക്ക് 1.2 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 23, ജിദ്ദ 18, മദീന 13, മക്ക 10, ത്വാഇഫ് 7, ദമ്മാം 6, അബഹ 4.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story