സൗദിയിൽ ആറുമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ പുതിയ കോവിഡ് കേസുകൾ
text_fieldsറിയാദ്: സൗദി അറേബ്യയിൽ പുതിയ കോവിഡ് കേസുകളുടെ എണ്ണം ആറുമാസത്തിനിടെ ഏറ്റവും കുറഞ്ഞ നിരലയിലായി. ഞായറാഴ്ച 390 പോസിറ്റീവ് കേസുകളാണ് പുതിയതായി രജിസ്റ്റർ ചെയ്തത്. 511 പേർ സുഖം പ്രാപിച്ചു. 25 പേർ കോവിഡ് ബാധിച്ച് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ മരിച്ചു. ആകെ റിപ്പോർട്ട് ചെയ്ത 336,387 പോസിറ്റീവ് കേസുകളിൽ 321485 പേർ രോഗമുക്തി നേടി. ആകെ മരണസംഖ്യ 4875 ആയി ഉയർന്നു. രോഗബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 10027 പേരാണ്. അതിൽ 955 പേരുടെ നില ഗുരുതരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 95.6 ശതമാനമായി. മരണനിരക്ക് 1.4 ശതമാനമാണ്.
റിയാദ് 1, ജിദ്ദ 4, മക്ക 2, ഹുഫൂഫ് 1, ദമ്മാം 1, ത്വാഇഫ് 1, ജുബൈൽ 1, ബുറൈദ 1, അബഹ 2, നജ്റാൻ 2, ജീസാൻ 3, ബെയ്ഷ് 1, അബൂഅരീഷ് 1, സബ്യ 1, അറാർ 1, റഫ്ഹ 1, ദമദ് 1 എന്നിവിടങ്ങളിലാണ് ഞായറാഴ്ച മരണങ്ങൾ സംഭവിച്ചത്. 24 മണിക്കൂറിനിടെ പുതിയ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മക്കയിലും മദീനയിലുമാണ്, രണ്ടിടത്തും 48. റിയാദ് 29, യാംബു 25, ഹുഫൂഫ് 24, ഹാഇൽ 23, ഖമീസ് മുശൈത്ത് 11, ദമ്മാം 11, ജിദ്ദ 11, ജീസാൻ 10, മുബറസ് 7, ത്വാഇഫ് 7, ഖഫ്ജി 7, ബല്ലസ്മർ 6 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം. ഞായറാഴ്ച 39,340 സാമ്പിളുകളുടെ പരിശോധന കൂടി നടന്നതോടെ രാജ്യത്ത് ഇതുവരെ നടന്ന മൊത്തം പരിശോധനകളുടെ എണ്ണം 6,678,019 ആയി.
മരണം പ്രദേശം തിരിച്ച കണക്ക്
റിയാദ് 1092, ജിദ്ദ 967, മക്ക 758, ഹുഫൂഫ് 255, ത്വാഇഫ് 206, ദമ്മാം 139, മദീന 134, അബഹ 122, ജീസാൻ 112, ബുറൈദ 103, മുബറസ് 77, ഹാഇൽ 72, തബൂക്ക് 71, ഹഫർ അൽബാത്വിൻ 70, അറാർ 64, സബ്യ 46, മഹായിൽ 43, അൽബാഹ 39, ഖത്വീഫ് 34, അബൂ അരീഷ് 33, ഖമീസ് മുശൈത്ത് 29, സകാക 27, ബീഷ 27, അൽറസ് 25, ബെയ്ഷ് 25, വാദി ദവാസിർ 23, ഖർജ് 20, നജ്റാൻ 23, സാംത 19, അൽഖുവയ്യ 18, അയൂൺ 18, ഖോബാർ 15, ഉനൈസ 12, അൽമജാരിദ 11, റിജാൽ അൽമ 10, അൽനമാസ് 8, റഫ്ഹ 8, അൽഅർദ 7, ഹുറൈംല 6, അഹദ് റുഫൈദ 6, ദർബ് 6, ജുബൈൽ 6, അൽ-ജഫർ 5, അഹദ് മസറ 5, ദമദ് 5, സുൈലയിൽ 4, ഖുൻഫുദ 4, ശഖ്റ 4, മുസാഹ്മിയ 4, നാരിയ 3, യാംബു 3, അൽമദ്ദ 3, ഹുത്ത ബനീ തമീം 3, ദഹ്റാൻ 3, ഖുറയാത് 3, ബല്ലസ്മർ 3, ഹായ്ത് 3, സുൽഫി 3, അൽദായർ 3, അൽബദാഇ 2, ഹുത്ത സുദൈർ 2, അയൂൺ അൽജുവ 2, തുവാൽ 2, റാബിഖ് 2, ശറൂറ 2, അബ്ഖൈഖ് 2, ദുർമ 1, താദിഖ് 1, മൻദഖ് 1, ഫുർസാൻ 1, ദൂമത് അൽജൻഡൽ 1, ദറഇയ 1, അല്ലൈത് 1, ഖൈസൂമ 1, സാറാത് ഉബൈദ 1, ഖുൽവ 1, ഖഹ്മ 1, അൽഖൂസ് 1, തബർജൽ 1, ബഖഅ 1.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.