കോവിഡ്: സൗദി അറേബ്യയിൽ 781 പുതിയ കേസുകളും 30 മരണവും
text_fieldsറിയാദ്: സൗദി അറേബ്യയിൽ ചൊവ്വാഴ്ച 781 കോവിഡ് കേസുകൾ പുതുതായി റിപ്പോർട്ട് ചെയ്തു. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം 24 മണിക്കൂറിനിടെ 623 രോഗബാധിതർ സുഖം പ്രാപിച്ചു. 30 പേർ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 4137ഉം രാജ്യത്തെ മരണനിരക്ക് 1.3 ശതമാനവുമായി.
ആകെ കോവിഡ് ബാധിതരുടെ എണ്ണം 322,237ഉം രോഗമുക്തി നേടിയവരുടെ എണ്ണം 298,246ഉം ആണ്. നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെ എണ്ണം 19,854 ആയി. ഇവരിൽ 1428 പേരുടെ നില ഗുരുതരമാണ്.
രാജ്യത്തെ രോഗമുക്തി നിരക്ക് 92.7 ശതമാനമാണ്. റിയാദ് 2, ജിദ്ദ 4, മക്ക 2, ഹുഫൂഫ് 1, മുബറസ് 1, ഹാഇൽ 1, അബഹ 4, ഹഫർ അൽബാത്വിൻ 3, ജീസാൻ 2, ബീഷ 1, മഹായിൽ 1, സബ്യ 1, ശറൂറ 1, സാംത 1, റിജാൽ അൽമ 1, സകാക 2, അൽഖൂസ് 1, ദമാദ് 1 എന്നിവിടങ്ങളിലാണ് പുതുതായി മരണം സംഭവിച്ചത്. അതേസമയം റിയാദ് നഗരത്തിൽ മാത്രം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1000 ആയി. ഞായറാഴ്ച പുതിയ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് ജിദ്ദയിലാണ്, 62. മക്ക 58, മദീന 51, ദമ്മാം 50, റിയാദ് 43, ഹുഫൂഫ് 36, മുബറസ് 32, ഖത്വീഫ് 31, യാംബു 28, ഖമീസ് മുശൈത്ത് 22 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം. 24 മണിക്കൂറിനിടെ 48,690 കോവിഡ് ടെസ്റ്റുകൾ നടന്നു. ഇതോടെ രാജ്യത്ത് ആകെ നടത്തിയ ടെസ്റ്റുകളുടെ എണ്ണം 5,498,997 ആയി.
മരണം പ്രദേശം തിരിച്ച കണക്ക്
റിയാദ് 1000, ജിദ്ദ 845, മക്ക 666, ഹുഫൂഫ് 227, ത്വാഇഫ് 178, മദീന 128, ദമ്മാം 121, ബുറൈദ 79, തബൂക്ക് 60, ജീസാൻ 66, അറാർ 59, മുബറസ് 58, ഹാഇൽ 52, ഹഫർ അൽബാത്വിൻ 52, അബഹ 48, മഹായിൽ 40, ഖത്വീഫ് 31, സബ്യ 31, അൽബാഹ 30, അൽറസ് 22, ഖമീസ് മുശൈത്ത് 22, വാദി ദവാസിർ 22, സകാക 23, ബീഷ 22, ബെയ്ഷ് 20, അബൂ അരീഷ് 19, ഖർജ് 18, അൽഖുവയ്യ 17, ഖോബാർ 15, അയൂൺ 14, നജ്റാൻ 12, ഉനൈസ 11, അൽമജാരിദ 10, സാംത 9, അൽഅർദ 7, ഹുറൈംല 6, റിജാൽ അൽമ 7, അൽനമാസ് 6, ജുബൈൽ 5, അഹദ് റുഫൈദ 5, സുൈലയിൽ 4, ദർബ് 4, ഖുൻഫുദ 4, ശഖ്റ 4, അൽ-ജഫർ 4, റഫ്ഹ 4, നാരിയ 3, യാംബു 3, അൽമദ്ദ 3, മുസാഹ്മിയ 3, ഹുത്ത ബനീ തമീം 3, ദഹ്റാൻ 3, ബല്ലസ്മർ 3, അൽബദാഇ 2, ഖുറയാത് 2, ഹുത്ത സുദൈർ 2, അൽദായർ 2, സുൽഫി 2, ദുർമ 1, താദിഖ് 1, മൻദഖ് 1, ഫുർസാൻ 1, ദൂമത് അൽജൻഡൽ 1, ദറഇയ 1, അല്ലൈത് 1, ഖൈസൂമ 1, അയൂൺ അൽജുവ 1, സാറാത് ഉബൈദ 1, അഹദ് മസാറ 1, റാബിഖ് 1, തുവാൽ 1, ഖുൽവ 1, ഖഹ്മ 1, ശറൂറ 1, ദമാദ് 1, അൽഖൂസ് 1.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.