സൗദിയിൽ 135 പേർക്ക് കോവിഡ്, 131 പേർക്ക് രോഗമുക്തി
text_fieldsജിദ്ദ: സൗദിയിൽ പുതുതായി 135 പേർക്ക് കോവിഡ്ബാധ സ്ഥിരീകരിച്ചു. ചികിത്സയിൽ കഴിയുന്നവരിൽ 131 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ രണ്ട് മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 812,093 ഉം രോഗമുക്തരുടെ എണ്ണം 798,936 ഉം ആയി.
രാജ്യത്തെ ആകെ മരണം 9,271 ആയി. നിലവിൽ 3,886 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 87 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു.
സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 98.37 ശതമാനവും മരണനിരക്ക് 1.14 ശതമാനവുമാണ്.
രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 35, ജിദ്ദ 23, ദമ്മാം 14, മദീന 5, മക്ക 4, ത്വാഇഫ് 4, ഖോബാർ 4, ഹുഫൂഫ് 4, ജീസാൻ 3, നജ്റാൻ 3, തബൂക്ക് 2, ബുറൈദ 2, അൽബാഹ 2, അബ്ഹ 2, ജുബൈൽ 2, ഖത്വീഫ് 2, ദഹ്റാൻ 2, അൽഖർജ് 2
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.