കോവിഡ്: സൗദിയിൽ 13 മരണം; 916 പുതിയ രോഗികൾ
text_fieldsജിദ്ദ: സൗദി അറേബ്യയിൽ ഞായറാഴ്ച 13 കോവിഡ് രോഗികൾ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ ആകെ എണ്ണം 6,823 ആയി. പുതുതായി 916 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 907 പേർ രോഗമുക്തി നേടി.
ആകെ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 4,04,970 ഉം ആകെ രോഗമുക്തരുടെ എണ്ണം 3,88,702 ഉം ആയി. വിവിധ ആശുപത്രികളിലും മറ്റുമായി 9,445 പേർ ചികിത്സയിലുണ്ട്. ഇവരിൽ 1,044 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96 ശതമാനവും മരണനിരക്ക് 1.68 ശതമാനവുമാണ്. നിലവിലെ രോഗികളിൽ പകുതിയും റിയാദ് പ്രവിശ്യയിലാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 402, മക്ക 203, കിഴക്കൻ പ്രവിശ്യ 131, അസീർ 31, മദീന 31, അൽ ഖസീം 28, ജീസാൻ 21, തബൂക്ക് 19, ഹാഇൽ 18, വടക്കൻ അതിർത്തി മേഖല 12, നജ്റാൻ 8, അൽബാഹ 6, അൽ ജൗഫ് 6.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.