Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ രോഗികളുടെ...

സൗദിയിൽ രോഗികളുടെ എണ്ണം വളരെ കുറഞ്ഞു

text_fields
bookmark_border
സൗദിയിൽ രോഗികളുടെ എണ്ണം വളരെ കുറഞ്ഞു
cancel

റിയാദ്​: സൗദി അറേബ്യയിൽ രോഗവ്യാപന നിരക്ക്​ വളരെ കുറഞ്ഞു. പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം തുടർച്ചയായി കുറയുകയാണ്​. കഴിഞ്ഞ ഒന്നര  മാസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കാണ്​ വ്യാഴാഴ്​ച രേഖപ്പെടുത്തിയത്​. 1629 പേർക്ക്​ മാത്രമാണ്​ പുതുതായി കോവിഡ്​ സ്ഥിരീകരിച്ചത്​. രോഗമുക്തരുടെ എണ്ണം  ഉയർന്നുനിൽക്കുന്നത്​ തുടരുകയും ചെയ്യുന്നു. 2629 പേർക്കാണ്​ പുതുതായി രോഗമുക്തിയുണ്ടായത്​. 26 മരണങ്ങളാണ്​ പുതുതായി രേഖപ്പെടുത്തിയത്​. ആകെ  രോഗബാധിതരുടെ എണ്ണം 274219ഉം ആകെ രോഗമുക്തരുടെ എണ്ണം 231198ഉം ആയി. ആകെ മരണ സംഖ്യ 2842 ആണ്​.

രാജ്യത്തെ രോഗമുക്തിനിരക്ക്​ 84.2  ശതമാനത്തിലെത്തി. വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 40179 ആയി കുറഞ്ഞു​. ഇതിൽ 2044 പേരുടെ നില ഗുരുതരമാണ്​. ഇവർ  തീവ്രപരിചരണ വിഭാഗത്തിലാണ്​. റിയാദ്​ 7, ജിദ്ദ 5, ദമ്മാം 1, ത്വാഇഫ്​ 3, ബുറൈദ 2, ഹാഇൽ 1, ജീസാൻ 1, അൽറസ്​ 1, അറാർ 1, സബ്​യ 1, സകാക 2, ഹുത്ത ബനീ തമീം 1  എന്നിവിടങ്ങളിലാണ് വ്യാഴാഴ്​ച മരണം സംഭവിച്ചത്​. കഴിഞ്ഞ 24 മണിക്കൂറിനിടെ 51,961 കോവിഡ്​ ടെസ്​റ്റുകൾ നടന്നപ്പോൾ രാജ്യത്താകെ ഇതുവരെ നടന്ന ടെസ്​റ്റുകളുടെ  എണ്ണം 3,289,692 ആയി.

രാജ്യത്തെ ചെറുതും വലുതുമായ 203 പട്ടണങ്ങളാണ്​​ രോഗത്തി​​െൻറ പിടിയിലായത്​. കിഴക്കൻ പ്രവിശ്യയിലെ ഹുഫൂഫാണ്​​​​ പുതിയ രോഗികളുടെ  എണ്ണത്തിൽ മുന്നിൽ, 137. രണ്ടാം സ്ഥാനത്ത്​ 114 രോഗികളുമായി റിയാദും മൂന്നാം സ്ഥാനത്ത്​ 71 രോഗികളുമായി മിദ്​നബും ഉണ്ട്​. മരണനിരക്കിൽ ഒന്നാംസ്ഥാനത്തുള്ള  റിയാദിൽ ആകെ മരണ സംഖ്യ 811 ആയി. ജിദ്ദയിൽ 666ഉം മക്കയിൽ 522ഉം ആളുകൾ മരിച്ചു​.


മരണം പ്രദേശം തിരിച്ച കണക്ക്​:
റിയാദ്​ 811, ജിദ്ദ 666, മക്ക 522, മദീന 114, ദമ്മാം 98, ഹുഫൂഫ്​ 100, ത്വാഇഫ്​ 84, തബൂക്ക്​ 46, ബുറൈദ 39, ജീസാൻ 28, അറാർ 24, ഖത്വീഫ് 23​, മുബറസ്​ 22, ഹഫർ  അൽബാത്വിൻ 25, ഹാഇൽ 23, വാദി ദവാസിർ 19, അൽഖുവയ്യ 14, ഖോബാർ 13, ​ബെയ്​ഷ്​ 12, ഖർജ്​ 13, സബ്​യ 12, അൽബാഹ 10, മഹായിൽ 10, സകാക 10, അബഹ 9,  ഖമീസ്​ മുശൈത്ത്​​ 7​, ബീഷ​ 7, ജുബൈൽ 3, അബൂഅരീഷ്​ 6, അയൂൺ 5, ഹുറൈംല 5, ഉനൈസ 5, അൽമജാരിദ 4, നാരിയ 3, ഖുൻഫുദ 3, അഹദ്​ റുഫൈദ 3, നജ്​റാൻ 3,  സുലയിൽ 3, ശഖ്​റ 3, യാംബു 3, അൽറസ്​ 3, അൽമദ്ദ 2, അൽബദാഇ 2, ദഹ്​റാൻ 2, ഖുറായത്​ 2, അൽഅർദ 2, മുസാഹ്​മിയ 2, ഹുത്ത സുദൈർ 2, റിജാൽ അൽമ 2, ഹുത്ത  ബനീ തമീം 2, റഫ്​ഹ 1, സുൽഫി 1, ദുർമ 1, അൽനമാസ്​ 1, താദിഖ്​ 1, മൻദഖ്​ 1, അൽദായർ 1.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newscovid 19covid saudi
News Summary - saudi covid updates july 30
Next Story