കോവിഡ്: സൗദി അറേബ്യയിൽ 30 മരണവും 1185 രോഗമുക്തിയും
text_fieldsറിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ചൊവ്വാഴ്ച 30 പേർ മരിച്ചു. 552 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 1185 രോഗികൾ കൂടി സുഖം പ്രാപിച്ചു. ഇതോടെ ആകെ മരണസംഖ്യ 4542ഉം ഇതുവരെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,30,798 ഉം ആയി. ഇതിൽ 3,12,684 കേസുകൾ രോഗമുക്തി നേടി.
രാജ്യത്തെ വിവിധ ആശുപ്രതികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 13,572 ആയി കുറഞ്ഞു. അതിൽ 1121 പേരുടെ നില ഗുരുതരമാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 94.3 ശതമാനവും മരണ നിരക്ക് 1.4 ശതമാനവുമായി.
റിയാദ് 5, ജിദ്ദ 7, മക്ക 1, ത്വാഇഫ് 3, ഹാഇൽ 1, ബുറൈദ 3, ഹഫർ അൽബാത്വിൻ 1, നജ്റാൻ 1, ജീസാൻ 2, മഹായിൽ 1, ശറൂറ 1, അൽനമാസ് 1, സകാക 2, റാബിഖ് 1 എന്നിവിടങ്ങളിലാണ് ഞായറാഴ്ച മരണം സംഭവിച്ചത്. 24 മണിക്കൂറിനിടെ പുതിയ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് ജിദ്ദയിലാണ്, 66. മക്ക 53, ഹുഫൂഫ് 42, റിയാദ് 33, ദമ്മാം 31, മുബറസ് 23, ഹാഇൽ 21, ഖമീസ് മുശൈത്ത് 20, നജ്റാൻ 16, ജീസാൻ 12, ഖത്വീഫ് 11, ദഹ്റാൻ 10, അറാർ 8 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം.
ഞായറാഴ്ച 48,367 സാമ്പിളുകളുടെ പരിശോധന കൂടി നടന്നതോടെ രാജ്യത്ത് ഇതുവരെ നടന്ന മൊത്തം പരിശോധനകളുടെ എണ്ണം 6,141,968 ആയി.
മരണം പ്രദേശം തിരിച്ച കണക്ക്:
റിയാദ് 1042, ജിദ്ദ 918, മക്ക 719, ഹുഫൂഫ് 242, ത്വാഇഫ് 195, മദീന 131, ദമ്മാം 127, അബഹ 93, ജീസാൻ 96, ബുറൈദ 93, മുബറസ് 68, തബൂക്ക് 67, അറാർ 63, ഹാഇൽ 62, ഹഫർ അൽബാത്വിൻ 61, മഹായിൽ 42, സബ്യ 38, അൽബാഹ 35, ഖത്വീഫ് 32, അബൂ അരീഷ് 27, ഖമീസ് മുശൈത്ത് 25, ബീഷ 25, സകാക 26, ബെയ്ഷ് 24, വാദി ദവാസിർ 23, അൽറസ് 23, ഖർജ് 18, അൽഖുവയ്യ 17, ഖോബാർ 15, അയൂൺ 15, സാംത 14, നജ്റാൻ 13, ഉനൈസ 11, അൽമജാരിദ 10, റിജാൽ അൽമ 8, അൽനമാസ് 8, അൽഅർദ 7, ഹുറൈംല 6, അഹദ് റുഫൈദ 6, ദർബ് 6, ജുബൈൽ 5, അൽ-ജഫർ 5, സുൈലയിൽ 4, ഖുൻഫുദ 4, ശഖ്റ 4, റഫ്ഹ 4, അഹദ് മസാറ 4, നാരിയ 3, യാംബു 3, അൽമദ്ദ 3, മുസാഹ്മിയ 3, ഹുത്ത ബനീ തമീം 3, ദഹ്റാൻ 3, ഖുറയാത് 3, ബല്ലസ്മർ 3, ഹായ്ത് 3, അൽബദാഇ 2, ഹുത്ത സുദൈർ 2, അൽദായർ 2, സുൽഫി 2, അയൂൺ അൽജുവ 2, തുവാൽ 2, ദമാദ് 2, റാബിഖ് 2, ദുർമ 1, താദിഖ് 1, മൻദഖ് 1, ഫുർസാൻ 1, ദൂമത് അൽജൻഡൽ 1, ദറഇയ 1, അല്ലൈത് 1, ഖൈസൂമ 1, സാറാത് ഉബൈദ 1, ഖുൽവ 1, ഖഹ്മ 1, ശറൂറ 2, അൽഖൂസ് 1, തബർജൽ 1, ബഖഅ 1, അബ്ഖൈഖ് 1.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.