സൗദി ക്രിക്കറ്റ് ലീഗ് ലോഗോ പ്രകാശനം ചെയ്തു
text_fieldsറിയാദ്: മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇൻറർനാഷനൽ (എം.എഫ്.ഡബ്ല്യു.എ.ഐ) സൗദി ഘടകം സംഘടിപ്പിക്കുന്ന സൗദി ക്രിക്കറ്റ് ലീഗ് ലോഗോ പ്രകാശനം ചെയ്തു. ചെറിയ പെരുന്നാൾ ദിനത്തിലാണ് ടൂർണമെൻറ്. കൊച്ചിയിലും സൗദിയിലുമായി ലോഗോ പ്രകാശനം നടന്നു. കൊച്ചിയിൽ നടന്ന ചടങ്ങിൽ സിനിമ താരം മറീന മിഖായേൽ കുരിശിങ്കൽ ലോഗോ പ്രകാശനം ചെയ്തു. മാധ്യമപ്രവർത്തകൻ സുബൈർ ഉദിനൂർ ലോഗോ പ്രകാശനം ചെയ്തു. സാക്സോഫൊനിസ്റ്റ് ഖൈസ് റഷീദ് ചടങ്ങിൽ അതിഥിയായിരുന്നു. സൗദി ക്രിക്കറ്റ് ലീഗിൽ സൗദിയിലുള്ള മലയാളി ക്രിക്കറ്റ് കളിക്കാർക്ക് മാത്രമാണ് പങ്കെടുക്കാൻ അവസരം. റിയാദിലാണ് ടൂർണമെൻറ്. ട്വൻറി20 പ്രീമിയർ ലീഗാണ് നടത്താൻ ഉദ്ദേശിക്കുന്നത്. ഒമ്പത് ടീമുകളിലായി 117 കളിക്കാരാണ് മത്സരത്തിൽ അണിനിരക്കുന്നത്. ഒമ്പത് ടീമുകൾ മൂന്ന് പൂളുകളിയായി മത്സരിക്കും. ഓരോ പൂളിലും മൂന്ന് ടീമുകളുണ്ടാകും.
ഒരു ടീമിന് രണ്ടു ട്വൻറി20 കളികളുണ്ടാവും. മൂന്ന് പൂളിൽ നിന്ന് ടേബിൾ ടോപ്പർ സെമിയിൽ പ്രവേശിക്കും. നാലാമത്തെ ടീമിനെ സെമി ഫൈനൽ പോയൻറ് നോക്കി സെലക്ട് ചെയ്യും. ടീം എടുക്കുന്ന ഓണേഴ്സിന് അഞ്ച് കളിക്കാരെ ലേലത്തിനുമുമ്പ് നിലനിർത്താം. ബാക്കി എട്ടു കളിക്കാരെ ലേലം വിളിയിലൂടെയാകും എടുക്കുക. ഖോബാറിലെ സൽക്കാര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ദമ്മാം പ്രസിഡൻറ് ഷിഹാസ് അലി അധ്യക്ഷത വഹിച്ചു. സൗദി വൈസ് പ്രസിഡൻറ് ഷമീർ വല്ലപ്പുഴ, ജോയൻറ് സെക്രട്ടറി താജുദ്ദീൻ, സുനിൽ മുഹമ്മദ് ദമ്മാം, നഹാബ്, മുഹമ്മദ്, താജു അയ്യാരിൽ, സക്കീർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ദമ്മാം സെക്രട്ടറി ലൈസൻ വിജിൻ ദാസ് സ്വാഗതവും ജോയൻറ് സെക്രട്ടറി യാസർ അറഫാത്ത് നന്ദിയും പറഞ്ഞു. ടീം എടുക്കാനും കളിക്കാർ രജിസ്റ്റർ ചെയ്യാനും ഉസ്മാൻ (0556339415), അഭിലാഷ് (0545771623) എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.