Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇസ്രായേലി ആക്രമണം...

ഇസ്രായേലി ആക്രമണം തടയുന്നതിലെ അന്താരാഷ്​ട്ര പരാജയത്തിൽ പൊട്ടിത്തെറിച്ച്​​ സൗദി കിരീടാവകാശി

text_fields
bookmark_border
ഇസ്രായേലി ആക്രമണം തടയുന്നതിലെ അന്താരാഷ്​ട്ര പരാജയത്തിൽ പൊട്ടിത്തെറിച്ച്​​ സൗദി കിരീടാവകാശി
cancel
camera_alt

റിയാദിൽ ആരംഭിച്ച അറബ്​-ഇസ്​ലാമിക ഉച്ചകോടി സൗദി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാൻ ഉദ്​ഘാടനം ചെയ്യുന്നു

റിയാദ്​: ഇസ്രായേൽ നടത്തുന്ന അന്താരാഷ്​ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്​നമായ ലംഘനങ്ങൾ അവസാനിപ്പിക്കുന്നതിൽ സുരക്ഷാ കൗൺസിലി​െൻറയും അന്താരാഷ്​ട്ര സമൂഹത്തി​െൻറയും പരാജയം സാക്ഷ്യപ്പെടുത്തുന്ന ഒരു മാനുഷിക ദുരന്തത്തെയാണ് ഇന്ന് ലോകം അഭിമുഖീകരിക്കുന്നതെന്ന്​ സൗദി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാൻ. ഗസ്സയിലെ ഇസ്രായേൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ സൗദി അറേബ്യയുടെ അഭ്യർഥന പ്രകാരം റിയാദിൽ വിളിച്ചുകൂട്ടിയ അടിയന്തിര അറബ്-ഇസ്​ലാമിക്​ സംയുക്ത ഉച്ചകോടി ഉദ്​ഘാടനം ചെയ്​ത്​ നടത്തിയ പ്രസംഗത്തിലാണ്​ കിരീടാവകാശി​ ഇക്കാര്യം പറഞ്ഞത്​.

ഗസ്സയി​ലെ യുദ്ധം തടയാൻ സൗദി അക്ഷീണമായ ശ്രമങ്ങൾ നടത്തി. സൈനിക പ്രവർത്തനങ്ങൾ ഉടനടി അവസാനിപ്പിക്കാനും സാധാരണക്കാർക്ക് ആശ്വാസം പകരാനും മാനുഷിക ഇടനാഴികൾ തുറക്കാനുള്ള ആവശ്യം സൗദി അറേബ്യ ആവർത്തിക്കുന്നു. ആശുപത്രികളും സിവിലിയൻ വസ്തുക്കളും നശിപ്പിച്ച്​ ഫലസ്തീനികൾക്കെതിരായി തുടരുന്ന ക്രൂരമായ ആക്രമണത്തെ സൗദി ശക്തമായി അപലപിക്കുന്നു. ഈ ദൗർഭാഗ്യകരമായ സാഹചര്യത്തെ നേരിടാൻ ഫലപ്രദമായ നടപടിയെടുക്കാൻ കൂട്ടായ പരിശ്രമം ആവശ്യമാണ്​. ഗസ്സയിലേക്ക് മാനുഷികവും ദുരിതാശ്വാസകരവുമായ സഹായങ്ങൾ എത്തിക്കാനും ഉപരോധം നീക്കാനും ഒരുമിച്ച് നിൽക്കാൻ കിരീടാവകാശി ആഹ്വാനം ചെയ്തു.


ഗസ്സക്കെതിരായ ഇ​സ്രായേൽ നടത്തുന്ന ക്രൂരമായ യുദ്ധത്തെ ത​െൻറ രാജ്യം ആദ്യ ദിവസം തന്നെ അപലപിക്കുകയും ആളുകളെ കുടിയിറക്കാന്നതിനെ​ തള്ളിക്കളയുകയും ചെയ്​തിട്ടുണ്ടെന്നും​ കിരീടാവകാശി പറഞ്ഞു. ഇസ്രായേൽ എ​ത്രയും വേഗം സൈനികാക്രമണങ്ങൾ അവസാനിപ്പിക്കണം. ഗസ്സയിൽ ഏകപക്ഷീയമായ ഈ ആക്രമണം തുടരുന്നത് യു.എൻ രക്ഷാകൗൺസിലി​െൻറ പരാജയത്തെയാണ്​ പ്രതിഫലിപ്പിക്കുന്നത്​. അടിയന്തര വെടിനിർത്തലാണും സഹായമെത്തിക്കലുമാണ്​ ആവശ്യപ്പെടുന്നുവെന്നും കിരീടാവകാശി പറഞ്ഞു. ഗസ്സയിലേക്ക്​ മാനുഷിക ഇടനാഴികൾ ഉടൻ തുറക്കണം. സാധാരണക്കാരായ ജനങ്ങൾക്കെതിരായ ഈ ക്രൂരതകൾക്കെല്ലാം ഉത്തരവാദി ഇസ്രായേലി അധിനിവേശകരാണെന്നും കിരീടാവകാശി കുറ്റപ്പെടുത്തി.

മേഖലയിൽ സുരക്ഷിതത്വവും സമാധാനവും സ്ഥിരതയും കൈവരിക്കാനുള്ള ഏക മാർഗം അധിനിവേശവും ഉപരോധവും അനധികൃത കുടിയേറ്റവും അവസാനിപ്പിക്കുകയും ഫലസ്തീൻ ജനതക്ക്​ അവരുടെ നിയമാനുസൃത അവകാശങ്ങളോടെ കിഴക്കൻ ജറുസലേം തലസ്ഥാനമാക്കി സ്വതന്ത്ര രാഷ്​ട്രം അനുവദിക്കുകയും ചെയ്യുക എന്നതാണ് എന്ന് ഞങ്ങൾ ഉറച്ചുവിശ്വാസിക്കു​ന്നുവെന്നും കിരീടാവകാശി വ്യക്തമാക്കി.

ഗസ്സയിലെ ഇസ്രായേൽ ആ​ക്രമണ പശ്ചാത്തലത്തിൽ അതിനെതിരെ ഐക്യപ്പെടുക എന്ന ഉദ്ദേശ്യത്തോടെയാണ്​ അടിയന്തിര അറബ്​-ഇസ്​ലാമിക​ ഉച്ചകോടി റിയാദിൽ ചേർന്നത്​. അറബ്​ ലീഗ്​, ഓർഗനൈസേഷൻ ഓഫ്​ ഇസ്​ലാമിക്​ കോഓപറേഷൻ (ഒ.ഐ.സി) എന്നീ കൂട്ടായ്​മകളുമായി സൗദി അറേബ്യ കൂടിയാലോചന നടത്തിയാണ്​ അസാധാരണ യോഗം വിളിച്ചത്​. ഗസ്സയിലെ ക്രൂരമായ ഇസ്രായേലി ആക്രമണത്തിന് മുന്നിൽ അറബ്​, ഇസ്​ലാമിക്​ രാജ്യങ്ങളെ എകീകരിക്കുക എന്നതും ഉച്ചകോടിയിലൂടെ ലക്ഷ്യമിടുന്നു. ശനിയാഴ്​ച ഉച്ചക്ക്​ ശേഷം ആരംഭിച്ച ഉച്ചകോടിയിൽ അറബ്​, ഇസ്​ലാമിക രാഷ്​ട്ര നേതാക്കളും പ്രതിനിധികളും പ​െങ്കടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GazaSaudi crown prince
News Summary - Saudi crown prince call for end to war in Gaza
Next Story