നിരപരാധികളുടെ ജീവനപഹരിക്കുന്ന ഗസ്സയിലെ സൈനിക നടപടികൾ അവസാനിപ്പിക്കണം-സൗദി കിരീടാവകാശി
text_fieldsജിദ്ദ: നിരപരാധികളുടെ ജീവൻ അപഹരിക്കുന്ന ഗസ്സയിലെ സൈനിക നടപടികൾ ഉടൻ അവസാനിപ്പിക്കണമെന്ന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കനുമായി റിയാദിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് സൗദി നിലപാട് വ്യക്തമാക്കിയത് ഈ ആവശ്യം ഉന്നയിച്ചത്. ഗസ്സയിലും പരിസരങ്ങളിലും നിലവിലുള്ള സൈനിക നടപടികൾ ഇരുവരും ചർച്ച ചെയ്തു. നിരപരാധികളുടെ ജീവൻ അപഹരിക്കുന്ന സൈനിക നടപടികൾ തടയുന്നതിനുള്ള മാർഗങ്ങൾ തേടണം. അതിനായി പ്രവർത്തിക്കേണ്ടതുണ്ടെന്നും കിരീടാവകാശി ഉൗന്നിപ്പറഞ്ഞു.
ആശയവിനിമയം ശക്തമാക്കാനും സാഹചര്യം ശാന്തമാക്കാനും നിലവിലെ ആക്രമണം തടയാനും അന്താരാഷ്‌ട്ര മാനുഷിക നിയമങ്ങളെ മാനിക്കാനും ഗസ്സയിലെ ഉപരോധം പിൻവലിക്കുന്നതിനും സ്ഥിരതയിലേക്ക് മടങ്ങിവരുന്നതിനും സമാധാനത്തിലേക്കുള്ള പാത പുനഃസ്ഥാപിക്കുന്നതിനുമുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കാൻ സൗദി അറേബ്യ നടത്തികൊണ്ടിരിക്കുന്ന ശ്രമങ്ങൾ കിരീടാവകാശി പറഞ്ഞു. ഫലസ്തീൻ ജനതക്ക് അവരുടെ നിയമാനുസൃതമായ അവകാശങ്ങൾ നേടിയെടുക്കുന്നതിനും നീതിപൂർവവും ശാശ്വതവുമായ സമാധാനം കൈവരിക്കുന്നതിനും വേണ്ടിയാണ് സൗദി നിലകൊള്ളുന്നത്. സിവിലിയന്മാരെ ഏതെങ്കിലും വിധത്തിൽ ലക്ഷ്യം വെക്കുന്നതും അവർക്ക് അടിസ്ഥാന സൗകര്യങ്ങളും അവരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന സുപ്രധാന താൽപ്പര്യങ്ങളും തടസ്സപ്പെടുത്തുന്നതുമായ പ്രവർത്തനങ്ങളെ സൗദി അറേബ്യ തള്ളുകയാണെന്നും കിരീടാവകാശി യു.എസ് സ്റ്റേറ്റ് സെക്രട്ടറിയോട് ഊന്നിപ്പറഞ്ഞു.
അമേരിക്കയിലെ സൗദി അംബാസഡർ അമീറ റീമ ബിൻത് ബന്ദർ ബിൻ സുൽത്താൻ, വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ എന്നിവരും സൗദിയിലെ അമേരിക്കൻ അംബാസഡർ മൈക്കൽ റാറ്റ്‌നി, യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ് ഉപദേഷ്ടാവ് ഡിർക്ക് ഷൂലെറ്റ്, നിയർ ഈസ്റ്റേൺ അഫയേഴ്സ് അസിസ്റ്റൻറ് സ്റ്റേറ്റ് സെക്രട്ടറി ബാർബറ ലീഫ്, സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ് പോളിസി ചുമതലയുള്ള ഡെപ്യൂട്ടി ചീഫ് ടോം സള്ളിവൻ എന്നിവരും കൂടിക്കാഴ്ചയിൽ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.