സൗദിയിൽ കർഫ്യൂവിൽ 20 ഇനം വാണിജ്യ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം
text_fieldsജിദ്ദ: സൗദി അറേബ്യയിൽ വെള്ളിയാഴ്ച മുതൽ ബുധനാഴ്ചവരെ നിലനിൽക്കുന്ന സമ്പൂർണ കർഫ്യു സമയത്ത് വാണിജ്യ മേഖലയിലെ 20 ഇനം സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാമെന്ന് വാണിജ്യ മന്ത്രാലയ വക്താവ് അബ്ദുറഹ്മാൻ അൽഹുസൈൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഫാക്ടറികൾ, ലാബോറട്ടറികൾ, ഹൈപർമാർക്കറ്റുകൾ, റെസ്റ്റാറൻറുകൾ, പെട്രോൾ സ്റ്റേഷനുകൾ, ഗ്യാസ് സ്റ്റേഷനുകൾ, പമ്പുകളിലെ കാർ വർക്ക്േഷാപ്പുകൾ എന്നിവ ഇതിലുൾപ്പെടും. ഇതിന് പുറമെ പച്ചക്കറി, പഴം, മാംസം, ഭക്ഷ്യവസ്തുക്കൾ എന്നിവ വിൽപന നടത്തുന്ന കടകൾ, ഗോഡൗണുകൾ, ഫാർമസികൾ, സ്വകാര്യ ആശുപ്രതികൾ, ക്ലിനിക്കുകൾ എന്നിവക്കും പ്രവർത്തിക്കാം. ഗ്യാസ് കടകൾ, വീട് മെയിൻറനൻസ്, പ്ലമ്പിങ്, ഇലക്ട്രിക്കൽ വർക്ക്, എയർകണ്ടീഷനിങ് റിപ്പയറിങ് എന്നീ സേവനങ്ങൾ നൽകുന്ന കടകൾക്കും പ്രവർത്തിക്കാം.
റെസ്റ്റാറൻറുകളിലെ സേവനം പാർസലുകളിലും ഡെലിവറി ഒാർഡറുകളിലും മാത്രം പരിമിതമായിരിക്കും. ഒാർഡർ പ്രകാരം കല്യാണം പോലുള്ള വിവിധയിനം ആഘോഷ പാർട്ടികൾക്ക് ഭക്ഷണമുണ്ടാക്കുന്ന സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതി ഉണ്ടായിരിക്കില്ല. സഞ്ചരിക്കുന്ന ഭക്ഷണശാലകൾക്കും അനുമതിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.