Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഡ്യൂട്ടി ഫ്രീ...

ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ മദ്യം വിൽക്കാൻ പാടില്ലെന്ന്​ സൗദി കസ്​റ്റംസ്​

text_fields
bookmark_border
duty free shop 098786
cancel
camera_alt

റിയാദ്​ വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പ്​ ഏരിയ

ജിദ്ദ: സൗദി അറേബ്യയിലെ എയർപോർട്ടുകളിലും മറ്റ്​ അതിർത്തി കവാടങ്ങളിലും പ്രവർത്തിക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ മദ്യം വിൽക്കാൻ അനുവദിക്കില്ലെന്ന്​ സകാത്ത്​, ടാക്​സ്​ ആൻഡ്​ കസ്​റ്റംസ്​ അതോറിറ്റി. ട്വിറ്റർ ഹാൻഡിലിൽ ഉന്നയിച്ച ഒരു ചോദ്യത്തിന്​ മറുപടിയായാണ്​ അതോറിറ്റി ഇക്കാര്യം വ്യക്തമാക്കിയത്​. ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ സ്ഥാപിക്കുന്നതിനുള്ള നിയമങ്ങൾക്കും ആവശ്യകതകൾക്കും അനുസൃതമായാണ്​ തീരുമാനമെന്നും അതോറിറ്റി കൂട്ടിച്ചേർത്തു​.

ഗൾഫ്​ അറബ്​ സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങൾക്കായുള്ള ഏകീകൃത കസ്​റ്റംസ് നിയമമനുസരിച്ച് വ്യോമ, കടൽ, കര കവാടങ്ങളിൽ ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ സ്ഥാപിക്കുന്നതിനുള്ള കസ്​റ്റംസ് നിയമങ്ങളും വ്യവസ്ഥകളും നടപടിക്രമങ്ങളും സകാത്ത്, ടാക്​സ്​ ആൻഡ് കസ്​റ്റംസ് അതോറിറ്റി വെള്ളിയാഴ്​ചയാണ്​ നിശ്ചയിച്ചത്​. ഡ്യൂട്ടി ഫ്രീ ഷോപ്പുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട ആവശ്യകതകൾ, നടത്തിപ്പ്​ ലൈസൻസുകൾ, മറ്റ് അനുബന്ധ നിയന്ത്രണങ്ങൾ എന്നിവ​ നിർണയിച്ചതിലുൾപ്പെടും.

വ്യോമ, കടൽ, കര കവാടങ്ങളിലൂടെ രാജ്യത്തേക്ക്​ പ്രവേശിക്കുന്നവർക്കും പുറത്തുപോകുന്നവർക്കുമായി ആവശ്യാനുസരണം ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ സ്ഥാപിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. തുടർന്നാണ് അതിനാവശ്യമായ നിയമങ്ങളും വ്യവസ്ഥകളും രൂപവത്​കരിച്ചതെന്ന്​ അതോറിറ്റി വ്യക്തമാക്കി. യാത്രാക്കാർക്ക്​ ആവശ്യമായ ഷോപ്പിങ്ങിന്​ ഡ്യൂട്ടി ഫ്രീ ഷോപ്പുകളെ അനുയോജ്യമാക്കാന​ും വിപുലപ്പെടുത്താനും ഈ നിയമവ്യവസ്ഥ സഹായിക്കും.

അതോടൊപ്പം ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ പ്രാദേശിക കമ്പനികൾക്ക്​ വിൽപ്പന സൗകര്യം ഒരുക്കുന്നതിലൂടെ അത്​ ദേശീയ ഉൽപന്നങ്ങളുടെ പ്രമോഷനെ പിന്തുണക്കുകയും സഹായിക്കുകയും ചെയ്യും. നിലവിൽ ജിദ്ദ, റിയാദ്​, ദമ്മാം, മദീന വിമാനത്താവളങ്ങളിലെ ഡിപ്പാർച്ചർ ടെർമിനലിലെ പാസഞ്ചേഴ്​സ്​ ഹാളിലാണ് ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ പ്രവർത്തിക്കുന്നത്​. വിമാനത്താവളങ്ങളിലെയും തുറമുഖങ്ങളിലെയും വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ കൂടുതൽ കവാടങ്ങളിൽ​ ആവശ്യാനുസരണം ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ വിപുലീകരിക്കാൻ കസ്​റ്റംസ്​ ശ്രമിക്കും.

രാജ്യത്ത് വിൽപന നടത്താൻ അനുമതിയുള്ള ഉൽപ്പന്നങ്ങൾ ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ വിൽപനക്ക്​ വെക്കാനാവും. ഏകീകൃത കസ്​റ്റംസ്​ നിയമത്തിലെ ഫ്രീ മാർക്കറ്റ്​ നിയമമനുസരിച്ച്​ കസ്​റ്റംസ് തീരുവകളിൽനിന്നും മറ്റ്​ നികുതികളിൽനിന്നും ഒഴിവാക്കലിന് വിധേയമാണ്​. നികുതിയിളവ് സംവിധാനങ്ങൾ ഡ്യൂട്ടി ഫ്രീ ഷോപ്പുകളുടെ സ്ഥാനം (അറൈവൽ, ഡിപ്പാർച്ചർ ടെർമിനലുകളിലെ) അനുസരിച്ച് ഓരോ രാജ്യത്തും വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നും അതോറിറ്റി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:alcoholduty free shopSaudi Customs
News Summary - Saudi Customs says that alcohol should not be sold in duty free shops
Next Story