മരിച്ച മലയാളി ജീവനക്കാരെൻറ കുടുംബത്തിെൻറ ചെലവ് ഏറ്റെടുത്ത് സൗദി തൊഴിലുടമ
text_fieldsഅൽഅഹ്സ: തൊഴിലാളി മുതലാളി ബന്ധത്തിനപ്പുറം സൗദി മലയാളി സൗഹൃദത്തിെൻറ പുതിയ അധ്യായം അൽഅഹ്സയിൽ നിന്ന്. ഹൃദയാഘാതം മൂലം മരിച്ച തെൻറ തൊഴിലാളിയുടെ കുടുംബത്തിെൻറ മുഴുവൻ ചെലവുകളും ഏറ്റെടുത്ത് സൗദി തൊഴിലുടമ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവും മൃതദേഹത്തിെൻറ കൂടെ പോകുന്ന ആളുടെ വിമാന ടിക്കറ്റിെൻറ ചെലവും അദ്ദേഹം തന്നെയാണ് വഹിച്ചത്.
പത്തനാപുരം ഇടത്തറ സ്വദേശി നാസർ (63) കഴിഞ്ഞ ബുധനാഴ്ചയാണ് മരിച്ചത്. 30 വർഷമായി അൽഅഹ്സയിലെ മഹാസിനിൽ പ്ലംബിങ് ജോലി ചെയ്തിരുന്ന നാസർ സ്പോൺസർ ജലീൽ ഉത്തൈബിക്ക് തെൻറ കീഴ് ജീവനക്കാരൻ മാത്രമായിരുന്നില്ല. നല്ല സൗഹൃദ ബന്ധമാണ് അവർ തമ്മിലുണ്ടായിരുന്നത്. സ്പോൺസറുടെ വീട്ടിൽ തന്നെയായിരുന്നു നാസറിെൻറയും താമസം.
മരണവിവരമറിഞ്ഞെഞ്ഞെത്തിയ നാസറിെൻറ സുഹൃത്തുക്കൾക്കും അദ്ദേഹം സ്വന്തം വീട്ടിൽ തന്നെ സൗകര്യമൊരുക്കി. നാസറിെൻറ നിരാലംബമായ കുടുംബത്തിന് നിശ്ചിത തുക എല്ലാ മാസവും അയച്ചു കൊടുക്കുമെന്ന് സ്പോൺസർ അറിയിച്ചു. മൃതദേഹം വെള്ളിയാഴ്ച നാട്ടിൽ എത്തിക്കുകയും ഇടത്തറ ജമാഅത്ത് പള്ളിയിൽ ഖബറടക്കുകയും ചെയതു. സജിത നാസറാണ് ഭാര്യ. മക്കൾ: സജ്ന, നജ്മ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.