Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകുഞ്ഞിനെ കൊന്ന്​...

കുഞ്ഞിനെ കൊന്ന്​ പിതാവ്​ ആത്​മഹത്യ ചെയ്​ത സംഭവം: മൃതദേഹങ്ങൾ വെള്ളിയാഴ്​ച നാട്ടിലെത്തിക്കും

text_fields
bookmark_border
കുഞ്ഞിനെ കൊന്ന്​ പിതാവ്​ ആത്​മഹത്യ ചെയ്​ത സംഭവം: മൃതദേഹങ്ങൾ വെള്ളിയാഴ്​ച നാട്ടിലെത്തിക്കും
cancel

ജിദ്ദ: ഏഴ്​മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി പിതാവ്​ ആത്​മഹത്യ ചെയ്​ത സംഭവത്തിൽ രണ്ട്​ മൃതദേഹങ്ങളും വെള്ളിയാഴ്​ച ​ നാട്ടിലെത്തിക്കും. അടൂർ സ്വദേശി ശ്രീജിത്ത് (30), മകൻ ആദി (ഏഴ്​ മാസം) എന്നിവരുടെ മൃതദേഹങ്ങളാണ്​ ജിദ്ദയിൽ നിന്ന്​ ഗൾഫ്​ എയർ വിമാനത്തിൽ നെടുമ്പാ​േശ്ശരിയിലെത്തിക്കുക. ശ്രീജിത്തി​​​​െൻറ ഭാര്യ അനീഷ മ​ൃതദേഹങ്ങളെ അനുഗമിക്കുന്നുണ്ട്​.

ഡിസംബർ 14ന്​ സുലൈമാനിയയിലെ ഫ്ലാറ്റിലായിരുന്നു ദാരുണ സംഭവം. കുടുംബ വഴക്കിനെ തുടർന്ന്​ ശ്രീജിത്ത് കുഞ്ഞിനെ ഭിത്തിയിലടിച്ചു കൊലപ്പെടുത്തിയ ശേഷം ഫ്ലാറ്റിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു. ജിദ്ദ ജാമിഅയിലെ കിങ്​ അബ്​ദുൽ അസീസ് യൂണിവേഴ്​സിറ്റി ഹോസ്പിറ്റലിലെ നഴ്​സ്​ അനീഷയുടെ ഭർത്താവാണ്​ ശ്രീജിത്ത്​. വിസിറ്റിങ്​ വിസയിൽ ജിദ്ദയിൽ വന്നതായിരുന്നു.

ഇന്ത്യൻ കോൺസുലേറ്റിന്‍റെയും സാമൂഹിക പ്രവർത്തകരുടെയും പരിശ്രമത്തെ തുടർന്നാണ്​ സങ്കീർണമായ കേസിൽ മൃതദേഹം പരമാവധി വേഗം നാട്ടിലെത്തിക്കാൻ കഴിയുന്നത്​. ഒ.ഐ.സി.സി ജിദ്ദ കമ്മിറ്റി വെൽഫെയർ വിങ്ങിലെ നൗഷാദ് മമ്പാടിനെയാണ് സൗദിയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ബന്ധുക്കൾ ചുമതലപ്പെടുത്തിയിരുന്നത്​. റീജ്യനൽ കമ്മിറ്റി പ്രസിഡന്‍റ് കെ.ടി.എ മുനീറും നിയമ നടപടികൾക്ക്​ സഹായിക്കാൻ രംഗത്തുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi deathgulf newssreejith
News Summary - Saudi Death Sreejith -Gulf News
Next Story