സൗദി പ്രതിരോധ മന്ത്രി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി
text_fieldsറിയാദ്: സൗദി പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തി. ഖത്തർ തലസ്ഥാനമായ ദോഹയിലെ അമീരി ദിവാനിൽവെച്ചാണ് കൂടിക്കാഴ്ച നടന്നത്. കൂടിക്കാഴ്ചയിൽ സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും ആശംസകൾ അറിയിച്ചു.
ഖത്തർ ഭരണകൂടത്തിനും ജനങ്ങൾക്കും കൂടുതൽ പുരോഗതിയും സമൃദ്ധിയുമുണ്ടാകട്ടെയെന്ന് ആശംസിച്ചു. ഖത്തർ അമീർ സൽമാൻ രാജാവിനും കിരീടാവകാശിക്കും ആശംസകളും അഭിനന്ദനങ്ങളും അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ സാഹോദര്യബന്ധം കൂടിക്കാഴ്ചയിൽ അവലോകനം ചെയ്തു. പൊതുതാൽപര്യമുള്ള വിഷയങ്ങളും മേഖലയിലെ സുരക്ഷയും സ്ഥിരതയും പിന്തുണക്കുന്നതിനുള്ള വഴികളും ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.